ബൈക്കിടിച്ച് മൂന്നുവയസ്സുകാരി മരിച്ചു
text_fieldsപനമരം: മാതാവിെൻറ വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ ബൈക്കിടിച്ച് മൂന്നുവയസ്സുകാരി മരിച്ചു. പനമരം പരക്കുനിയില്‍ വാഴയില്‍ നിഷാദിെൻറയും ഷഹാനയുടെയും മകള്‍ സഹറ ഫാത്തിമയാണ് മരിച്ചത്. മീനങ്ങാടി ചണ്ണാളിയിൽ ബുധനാഴ്ച വൈകീട്ടോടെയാണ് സംഭവം. ചണ്ണാളിയിലെ ഉമ്മവീട്ടിലേക്ക് നടന്നുപോകുന്നതിനിടെ ഇടവഴിയില്‍നിന്ന് കയറിവന്ന ബൈക്ക് കുഞ്ഞിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
അപകടത്തില്‍ ഗുരുതര പരിക്കേറ്റ കുഞ്ഞിനെ ആദ്യം കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിലും മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍, ജീവന് രക്ഷിക്കാനായില്ല. ഏക മകളാണ് സഹറ ഫാത്തിമ. അപകടം വരുത്തിയ ബൈക്ക് നിര്‍ത്താതെ പോയതായി ബന്ധുക്കള്‍ പറഞ്ഞു. മീനങ്ങാടി പൊലീസ് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.