ലഹരി വസ്തുക്കളുമായി മൂന്ന് യുവാക്കൾ പിടിയിൽ
text_fieldsലഹരി വസ്തുക്കളുമായി പിടിയിലായ പ്രതികൾ
അടിമാലി: ആഡംബര കാറിൽ മാരക ലഹരി വസ്തുവായ എം.ഡി.എം.എ അടക്കമുള്ള ലഹരി വസ്തുക്കളുമായി മൂന്ന് യുവാക്കളെ അടിമാലി നർകോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടി. എറണാകുളം- വളയം ചിറങ്ങര വഴങ്ങാട്ടിൽ വീട്ടിൽ ആകാശ് .വി. ജയൻ(21), തെക്കുംഭാഗം കരയിൽ കുന്ന് കുടപ്പറമ്പിൽ വീട്ടിൽ നിഷ്.കെ.സതീഷ് (21), പുതുപാലം പറയംകുടി വീട്ടിൽ കബിൻ നടരാജ് (20) എന്നിവരെയാണ് സർക്കിൾ ഇൻസ്പെക്ടർ കെ. രാജേന്ദ്രന്റെ നേതൃത്വത്തിൽ പിടികൂടിയത്.
10 ഗ്രാം എം.ഡി.എം.എയും 0.035 ഗ്രാം എൽ.എസ്.ഡി സ്റ്റാമ്പും 15 ഗ്രാം ഉണക്ക കഞ്ചാവും പിടികൂടി. ഇവർ സഞ്ചരിച്ചിരുന്ന ഇന്നോവ ക്രിസ്റ്റ കാറും, മൂന്ന് മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. പ്രിവന്റീവ് ഓഫിസർമാരായ വി.രവി, കെ.വി.രതീഷ്, സിവിൽ എക്സൈസ് ഓഫിസർമാരയ ദീപു കുമാർ, സുരേഷ് കെ.എം, ലത്തീഫ്. സി.എം, യദുവംശരാജ് , ധനേഷ് പുഷ്പചന്ദ്രൻ എന്നിവരും റെയ്ഡിൽ പങ്കെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.