നൂറാമനാകുമെന്ന് ജോ ജോസഫ്; വിജയം ഉറപ്പെന്ന് ഉമ തോമസ്
text_fieldsതൃക്കാക്കര: ഉപതെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ നൂറാമനായി നിയമസഭയിലേക്കെത്തുമെന്ന് എൽ.ഡ്.എഫ് സ്ഥാനാർഥി ജോ ജോസഫ്. തൃക്കാക്കരയുടെ മനസ് എൽ.ഡി.എഫിനൊപ്പമാണെന്നും ഭരണപക്ഷ എം.എൽ.എയാണ് ജനങ്ങൾക്ക് ആവശ്യമെന്നും ജോ ജോസഫ് പറഞ്ഞു.
കഴിഞ്ഞ ആറുവർഷമായി ഇവിടെ വികസനങ്ങളൊന്നും നടക്കുന്നില്ല. അതുകൊണ്ട് തന്നെ ഭരണപക്ഷ എം.എൽ.എ വേണമെന്ന വികാരം ശക്തമാണ്. ഭാവിയിൽ നടക്കാൻ പോകുന്ന വികസനത്തെ കുറിച്ചുള്ള കൃത്യമായി വോട്ടർമാർക്ക് മുമ്പിൽ വരച്ചുകാട്ടി. യു.ഡി.എഫ് പറഞ്ഞ് നടക്കുന്ന പോലെ കഴിഞ്ഞ കാര്യത്തെ കുറിച്ചല്ല ഞങ്ങൾ പറയുന്നതെന്നും വരാൻ പോകുന്ന കാര്യത്തെകുറിച്ചാണെന്നും സ്ഥാനാർഥി പറഞ്ഞു.
പോളിങ് കുറഞ്ഞത് യു.ഡി.എഫിനെയാണ് ബാധിക്കുന്നത്. എൽ.ഡി.ഫിന് വോട്ടുകൾ കൃത്യമായി പോൾ ചെയ്തിട്ടുണ്ട്. ട്വിറ്റി 20 വോട്ടുകൾ ഇടുപക്ഷത്തിനാണ് എന്നതിൽ സംശയം വേണ്ടെന്നും ജോ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
തൃക്കാക്കര കൈവിടില്ലെന്നണ് വിശ്വാസമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമ തോമസ്. നല്ല വിജയമുണ്ടാകും. പോളിങ് ശതമാനത്തിൽ കുറവുണ്ടായെന്ന് വിശ്വസിക്കുന്നില്ലെന്നും ഉമ തോമസ് പറഞ്ഞു. തീര്‍ച്ചയായിട്ടും വിജയിക്കും. എല്ലാത്തിനും മുകളില്‍ ഒരാളുണ്ടല്ലോ. തൃക്കാക്കര കൈവിടില്ലെന്നു തന്നെയാണ് വിശ്വാസം.
മരിച്ചവരുടെ പേര് പട്ടികയിൽ നിന്നൊഴിവാക്കാത്തതും വിദേശത്തുള്ളവര്‍ക്ക് വോട്ട് ചെയ്യാനാകാത്തതുമെല്ലാമാണ് പോളിങ് ശതമാനത്തില്‍ പ്രതിഫലിച്ചത്. ട്വന്‍റി20യുടെ രണ്ടായിരത്തോളം വോട്ടുകള്‍ ചെയ്യപ്പെട്ടിട്ടില്ലെന്നും ഉമ തോമസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.