`പ്രഫ. കെ.വി. തോമസ് നിന്നെ പിന്നെ കണ്ടോളാം'...തൃക്കാക്കരയിൽ യു.ഡി.എഫ് മുദ്രാവാക്യം
text_fieldsതൃക്കാക്കര: ഉപതെരഞ്ഞെടുപ്പിന്റെ വോട്ടണ്ണെൽ കേന്ദ്രത്തിനു മുൻപിൽ യു.ഡി.എഫ് പ്രവർത്തകരുടെ ആവേശപ്രകടനം തുടങ്ങി. `പ്രഫ. കെ.വി. തോമസ് നിന്നെ പിന്നെ കണ്ടോളാം'.. എന്നാണ് പ്രകടനത്തിലെ പ്രധാന മുദ്രാവാക്യം. കെ.വി. തോമസ് ഇടത് ചേരിയിലേക്ക് പോയത് പ്രചാരണത്തിന്റെ തുടക്കത്തിൽ ഏറെ ആശങ്കയുയർത്തിയിരുന്നു. ആദ്യ റൗണ്ട് വോട്ടെണ്ണൽ നടന്നപ്പോൾ കഴിഞ്ഞ പി.ടി. തോമസ് നേടിയതിനെക്കാൾ വോട്ട് നേടാൻ കഴിഞ്ഞതിന്റെ ആവേശത്തിലാണ് യു.ഡി.എഫ്. ആദ്യറൗണ്ടിൽ 2915 വോട്ടിന്റെ ലീഡാണുള്ളത്. കഴിഞ്ഞ തവണ 2021ൽ പി.ടി. തോമസ് 1258 ലീഡ് ചെയ്തിരുന്നിടത്താണിത്. രണ്ട് റൗണ്ട് വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ 4487 വോട്ടിന്റെ ലീഡ്ാണ് യു.ഡി.എഫിനുള്ളത്. പ്രഫ. കെ.വി. തോമസ് കണ്ണൂരിൽ സി.പി.എം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്തതിന്റെ പിറ്റേദിവസം അദ്ദേഹത്തിെൻറ ജന്മനാടായ കുമ്പളങ്ങിയിലെ കോൺഗ്രസ് പ്രവർത്തകർ ഒരു പ്രതീകാത്മക ശവമഞ്ച യാത്ര നടത്തിയിരുന്നു. ഇതിനെ പ്രതിരോധിക്കാനോ പശ്ചിമ കൊച്ചിയിൽനിന്ന് തോമസ് മാഷിന് അഭിവാദ്യമർപ്പിക്കാനോ സി.പി.എം അണികളാരും മുന്നോട്ടുവന്നിരുന്നില്ല. കൊച്ചിയിലെ ഇടത് അണികൾക്ക് തോമസ് മാഷെ ഉൾക്കൊള്ളാനായിട്ടില്ല എന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ സംഭവം.
അദ്ദേഹത്തിന്റെ വരവുകൊണ്ട് പാർട്ടിക്ക് ഒരു ഗുണവുമുണ്ടാകില്ല എന്ന് ഉറച്ചുവിശ്വസിക്കുന്നവരാണ് ജില്ലയിലെ സി.പി.എം പ്രവർത്തകരെന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകർ നൽകിയ സൂചന. തൃക്കാക്കരയിൽ ഇടതുമുന്നണി സ്ഥാനാർഥിയുടെ വിജയത്തിനായി പ്രവർത്തിക്കുമെന്ന് കെ.വി. തോമസ് പലവട്ടം പ്രഖ്യാപിച്ചെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത യോഗങ്ങളിലൊഴിച്ച് മറ്റെവിടെയും അദ്ദേഹത്തിെൻറ സാന്നിധ്യം പ്രകടമായുമില്ല, ആ സാന്നിധ്യം ഇടത് അണികൾ കാര്യമായി ആഗ്രഹിച്ചിരുന്നുമില്ല. എന്നാൽ, തൃക്കാക്കരയിൽ കോൺഗ്രസ് സ്ഥാനാർഥി പരാജയപ്പെട്ടുവെന്നുവന്നാൽ കെ.വി. തോമസിനെ പുരസ്കരിക്കാൻ പാർട്ടി നേതൃത്വവും അണികളും മടികാണിക്കില്ല. താൻ ഇപ്പോഴും കോൺഗ്രസിൽ തന്നെയാണ് എന്നാണ് മാഷുടെ അവകാശവാദമെങ്കിലും ഇടതുമുന്നണിയിലെ പ്രവേശനത്തിന്റെ ഗതിനിർണയിക്കുക ഈ തെരഞ്ഞെടുപ്പു ഫലമാണ്.
പതിനൊന്നോടെ അന്തിമഫലം പ്രഖ്യാപിക്കാനാകും. 21 ടേബിളിലായാണ് എണ്ണൽ. 239 ബൂത്തുകളിലായി 1,35,342 പേരാണ് വോട്ട് ചെയ്‌തത്. ആകെ 21 ടേബിളിലായി സജ്ജീകരിച്ചിട്ടുള്ള വോട്ടെണ്ണലിന്റെ ആദ്യറൗണ്ടിൽ എണ്ണുക ഇടപ്പള്ളി മേഖലയിലെ വോട്ടുകൾ. 239 ബൂത്തുകളിലായി ചെയ്‌ത 1,35,342 വോട്ടുകൾ എണ്ണിത്തീരാൻ വേണ്ടത് 12 റൗണ്ട് എണ്ണൽ.
ഒരു റൗണ്ടിൽ 21 ബൂത്തുകളാണ് എണ്ണുക. ആദ്യറൗണ്ടിൽ ഓക്സിലറി ബൂത്തുകൾ ഉൾപ്പെടെ ഒന്നുമുതൽ 15 വരെയുള്ള ഇടപ്പള്ളി പ്രദേശത്തെ ബൂത്തുകളിലെ വോട്ടുകളാണ് എണ്ണുക. തുടർന്ന് മാമംഗലം, പാലാരിവട്ടം, പാടിവട്ടം, അഞ്ചുമന, വെണ്ണല പ്രദേശത്തെ 21 ബൂത്തുകൾ. എട്ടാംറൗണ്ടിലാണ് കൊച്ചി കോർപറേഷനിൽ ഉൾപ്പെടുന്ന ബൂത്തുകൾ (166) പൂർത്തിയാകുക. തൃക്കാക്കര നഗരസഭയിൽ ഉൾപ്പെടുന്ന രണ്ടു ബൂത്തുകളും എട്ടാംറൗണ്ടിലുണ്ട്. ഒമ്പതാംറൗണ്ടുമുതൽ തൃക്കാക്കര നഗരസഭയിലെ ബൂത്തുകളാണ് എണ്ണുക. 11 റൗണ്ടുകളിലും 21 ബൂത്തുവീതമാണ് എണ്ണുക. അവസാനറൗണ്ടിൽ എട്ടു ബൂത്തുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.