രമയ്ക്ക് തുണയായി ഇനി ഉമയും
text_fieldsതൃക്കാക്കര: രാഷ്ട്രീയ നേതൃത്വത്തിന്റെ കണക്കുകൾ പോലും അസ്ഥാനത്താക്കി ഉമതോമസ് തൃക്കാക്കര സ്വന്തമാക്കുമ്പോൾ,കേരള നിയമസഭയിലുൾപ്പെടെ വലിയ മാറ്റങ്ങളാണ് വരാൻ പോകുന്നത്. പ്രതിപക്ഷ നിരയിൽ ആർ.എം.പി.ഐ നേതാവ് കെ.കെ. രമയ്ക്കൊപ്പം ഇനി ഉമ തോമസുണ്ടാകും. പ്രതിപക്ഷ നിരയിലെ ഏക സ്ത്രീ സാന്നിധ്യമായിരുന്നു കെ.കെ. രമ. ഉമ തോമസ് വിജയിക്കുന്നതോടെ നിയമസഭയിൽ ആർ.എം.പി.ഐ നേതാവ് കെ.കെ. രമക്കൊപ്പം പ്രതിപക്ഷ നിരയിൽ ഉമതോമസ് ഉണ്ടാവുമോ? എന്ന ചോദ്യത്തിനു ഉത്തരം ലഭിച്ചിരിക്കുന്നു.
കോണ്‍ഗ്രസിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടനും സംവിധായകനുമായ ജോയ് മാത്യുവുൾപ്പെടെ രമയ്ക്കൊപ്പം ഉമവേണമെന്നാവശ്യം മുന്നോട്ട് വെച്ചിരുന്നു.
ജോയ് മാത്യുവിന്റെ കുറിപ്പിങ്ങനെയായിരുന്നു. ``രക്തസാക്ഷികളുടെ ഭാര്യമാര്‍ എന്ന തലക്കെട്ടോടെയാണ് കുറിപ്പ് എഴുതിയിരിക്കുന്നത്. " വിശ്വസിച്ച പാര്‍ട്ടിയുടെ വെട്ടേറ്റു വീണ യോദ്ധാവിന്റെ ഭാര്യ രമയ്ക്ക് കരുത്തേകാന്‍ പടക്കളത്തില്‍ സ്വയം എരിഞ്ഞടങ്ങിയ പോരാളിയുടെ ഭാര്യ ഉമ കൂടി വേണമെന്ന് ആരാണ് ആഗ്രഹിക്കാത്തത്'' എന്നാണ് ജോയ് മാത്യു എഴുതിയത് . പുതിയ സാഹചര്യത്തിൽ ഉമ തോമസിന്റെ വിജയം യു.ഡി.എഫിനൊപ്പം ആർ.എം.പി.ഐയും വലിയ ആവേശത്തോടെയാണ് ഏറ്റെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.