എം.എൽ.എയ്ക്ക് മറുപടിയുമായി സാബു എം. ജേക്കബ്, ഇടതുമുന്നണിക്ക് കേരളത്തിെൻറ മാപ്പ് ജനം നൽകിയെന്ന്
text_fieldsതൃക്കാക്കര: ഇടതുമുന്നണിക്ക് കേരളത്തിന്റെ മാപ്പ് ജനം നൽകിയെന്ന് ടൻ്വി 20 ചെയർമാൻ സാബു എം. ജേക്കബ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ പരാജയത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 93 സീറ്റിൽ നിന്നും 99 സീറ്റ് നൽകി വീണ്ടും അധികാരത്തിലേറ്റിയ സർക്കാറിന്റെ ഒരു വർഷത്തെ പ്രവർത്തനങ്ങൾ ജനം വിലയിരുത്തിയിരിക്കുകയാണ്. അധികാരം എന്തുചെയ്യാനുള്ള ലൈസൻസാണെന്ന് കരുതിയവർക്കുള്ള മറുപടിയാണിതെന്നും സാബു ജേക്കബ് പറഞ്ഞു.
തൃക്കാക്കര തെരഞ്ഞെടുപ്പ് വേളയിലാണ് എഎപിയും ട്വന്റി 20യുടെ രാഷ്ട്രീയ സഖ്യം രൂപവൽകരിച്ചത്. തുടർന്ന്, മനസാക്ഷി വോട്ട് ചെയ്യാൻ പ്രവർത്തകരോട് ആഹ്വാനം ചെയ്യുകയായിരുന്നു.
തൃക്കാക്കരയിൽ പ്രചാരണം ചൂടുപിടിക്കവെ കൊമ്പുകോർത്ത് ട്വന്‍റി20 പാർട്ടി ചീഫ് കോർഡിനേറ്റർ സാബു എം. ജേക്കബും സി.പി.എം എം.എൽ.എ പി.വി. ശ്രീനിജിനും. ട്വന്‍റി 20യെ ദ്രോഹിച്ചതിന് പി.വി. ശ്രീനിജൻ മാപ്പുപറയണമെന്ന് സാബു ജേക്കബ് ആവശ്യപ്പെട്ടതിനു പിന്നാലെ ഫേസ്ബുക്കിൽ 'കുന്നംകുളത്തിന്‍റെ മാപ്പുണ്ടോ, ഒരാൾക്ക് കൊടുക്കാനാണ്' പരിഹാസവുമായി എം.എൽ.എ രംഗത്തെത്തി. ഇതിന് 'കുന്നംകുളം മാപ്പില്ലെന്നും തൃക്കാക്കര മാപ്പുണ്ടെന്നു'മായിരുന്നു സാബുവിന്‍റെ മറുപടി. മെയ് 31ന് ശേഷം ഇത് വേണമെങ്കിൽ തരാമെന്നും സാബു വ്യക്തമാക്കി. വാക്ക് പോര് മൂത്തതോടെ സി.പി.എം ഇടപെട്ട് ശ്രീനിജിന്‍റെ പോസ്റ്റ് പിൻവലിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.