തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: സ്ഥാനാർഥി ചർച്ചകൾക്ക് 23ന് തുടക്കമാകുമെന്ന് താരിഖ് അൻവർ
text_fieldsആലുവ: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സ്ഥാനാർഥി ചർച്ചകൾക്ക് 23ന് തുടക്കമാകുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ. ആലുവ പാലസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന നേതാക്കളും പ്രാദേശിക നേതൃത്വവുമായി ചർച്ച നടത്തുമെന്നും താരിഖ് അൻവർ പറഞ്ഞു.
പി.ടി. തോമസിന്റെ ഭാര്യയെ സ്ഥാനാർഥിയാക്കുന്നതിൽ ഇപ്പോൾ നിലപാട് പറയാനാവില്ല. നേതാക്കളെയും പ്രവർത്തകരെയും വിശ്വാസത്തിലെടുത്തുവേണം പുനഃസംഘടന പൂർത്തിയാക്കാൻ. ചർച്ച പൂർത്തിയാക്കാൻ സമയമെടുക്കുന്നത് സ്വാഭാവികമാണ്. അതിനാലാണ് പുനഃസംഘടന വൈകുന്നതെന്നും താരിഖ് അൻവർ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.