തൃക്കാക്കര തെരഞ്ഞെടുപ്പ്: നല്ലത് പ്രതീക്ഷിക്കുന്നതായി ഉമ തോമസ്
text_fieldsഎറണാകുളം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെ കുറിച്ച് പാര്‍ട്ടി തീരുമാനം വരാതെ പ്രതികരിക്കാനില്ലെന്ന് ഉമ തോമസ്. തൃക്കാക്കര വ്യക്തിപരമായി ഏറെ പരിചയമുള്ള മണ്ഡലമാണ്. പി.ടി തോമസ് അച്ചടക്കമുള്ള കോൺഗ്രസ് പ്രവര്‍ത്തകനായിരുന്നു. ആ അച്ചടക്കം തുടരണനാണ് ആഗ്രഹിക്കുന്നത്. താനുറച്ച ഈശ്വരവിശ്വാസിയാണെ്, നല്ലത് പ്രതീക്ഷിക്കുന്നതായും ഉമ തോമസ് പറഞ്ഞു. സ്ഥാനാർത്ഥിയെ നിശ്ചയിക്കാനുള്ള കോൺഗ്രസിന്‍റെ ഔദ്യോഗിക ചർച്ച ഇന്ന് നടക്കും.
കോൺഗ്രസിന്‍റെ സിറ്റിംഗ് സീറ്റിൽ പി.ടി. തോമസിന്‍റെ മണ്ഡലത്തിൽ ജയം പാർട്ടിക്ക് അനിവാര്യമാണ്. പി.ടിയെന്ന വികാരം കൂടി മുതലാക്കാൻ ഉമ തോമസിനെ ഇറക്കാനാണ് നേതൃത്വത്തിന്‍റെ നീക്കം. കെ.പി.സി.സിയിലെ അടിയന്തിര യോഗവും ഉമയുടെ പേരിനാകും മുൻഗണന നൽകുകയെന്നാണ് സൂചന. ഇതിനിടെ, ഉപതെരഞ്ഞെടുപ്പിൽ കെ.വി. തോമസും മത്സരസാധ്യത തള്ളാതെയാണ് പ്രതികരിക്കുന്നത്.
ഇരുമുന്നണികളുമായി ഇക്കാര്യത്തിൽ ആശയവിനിമയം നടത്തിയിട്ടില്ലെന്നാണ് കെ.വി. തോമസ് പറയുന്നത്. എന്നാൽ, കെ- റെയിലുൾപ്പെടെയുള്ള വികസന രാഷ്ട്രീയത്തിനൊപ്പമാണ് താനെന്ന് തോമസ് ആവർത്തിക്കുന്നത്, ഇടത് മുന്നണി ലക്ഷ്യമിട്ടുകൊണ്ടാണെന്നാണ് വിലയിരുത്തൽ. ഇക്കാര്യത്തിൽ തുറന്ന് പറയാൻ എൽ.ഡി.എഫ് നേതൃത്വം തയ്യാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.