Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൃപ്പൂണിത്തുറ യോഗ...

തൃപ്പൂണിത്തുറ യോഗ കേന്ദ്രം: അന്വേഷണം ക്രൈംബ്രാഞ്ച്​ ഏറ്റെടുത്തു

text_fields
bookmark_border
yOGA-Centre Thrippunithura
cancel

കൊച്ചി: ഇതര മതസ്​ഥരെ വിവാഹം കഴിച്ചതി​​െൻറ പേരിൽ പെൺകുട്ടികളെ ആഴ്​ചകളോളം യോഗ കേന്ദ്രത്തിൽ തടവിൽ പാർപ്പിച്ച്​ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്​ത സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ച്​ ഏറ്റെടുത്തു. തൃപ്പൂണിത്തുറ കണ്ടനാട്​ പ്രവർത്തിക്കുന്ന ശിവശക്​തി യോഗവിദ്യ കേന്ദ്രത്തിനെതിരായ മൂന്ന്​ കേസുകളുടെ അന്വേഷണമാണ്​ ക്രൈംബ്രാഞ്ചി​​െൻറ എറണാകുളം യൂനിറ്റ്​ ഏറ്റെടുത്തത്​. ഇതരമതസ്​ഥരെ വിവാഹം ചെയ്​ത ഹിന്ദു പെൺകുട്ടികൾക്ക്​ യോഗകേന്ദ്രത്തി​ൽ നേരിടേണ്ടിവന്ന ക്രൂരമായ മർദനത്തി​​െൻറ കഥകൾ സെപ്​റ്റംബർ 25നാണ്​ പുറത്തുവന്നത്​.  

ക്രിസ്​ത്യൻ യുവാവിനെ വിവാഹം ചെയ്​തതിന്​ യോഗ കേന്ദ്രത്തിൽ മർദനത്തിനിരയായ തൃശൂർ പുന്നംപറമ്പ്​ മച്ചാട്​ ചെമ്പിത്താനത്ത്​ വീട്ടിൽ റി​േൻറായുടെ ഭാര്യ ഡോ. ശ്വേതാ ഹരിദാസനാണ്​ ആദ്യം പരാതിയുമായി രംഗത്തെത്തിയത്​. പിന്നീട്​ കണ്ണൂർ സ്വദേശിനി ശ്രുതി, ​ബംഗളൂരുവിൽ ജോലി ചെയ്യുന്ന ആന്​ധ്ര സ്വദേശിനി വന്ദന എന്നിവരും പരാതി നൽകി. ഉദയംപേരൂർ പൊലീസ്​ രജിസ്​റ്റർ ചെയ്​ത ഇൗ മൂന്ന്​ കേസുകളാണ്​ ക്രൈംബ്രാഞ്ച്​ അന്വേഷിക്കുന്നത്​. പരാതിക്കാരോട്​ മൊഴിനൽകുന്നതിന്​ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്​. 

ഇതിനിടെ, കേസ്​ അട്ടിമറിക്കാനും പ്രതികളെ രക്ഷിക്കാനും ഉന്നതതലത്തിൽ നീക്കമുള്ളതായി  പരാതിക്കാർ ആരോപിക്കുന്നു. കേന്ദ്രം നടത്തിപ്പുകാരൻ മനോജ്​ ഗുരുജിയും ഇവിടത്തെ ജീവനക്കാരുമടക്കമുള്ള പ്രതികൾക്കെതിരെ ഗൂഢാലോചന, മർദനം, ബലം പ്രയോഗിച്ച്​ തടഞ്ഞുവെക്കൽ, സ്​ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസെടുത്തെങ്കിലും ആരെയും അറസ്​റ്റ്​ ചെയ്​തിട്ടില്ല. ഒരു കേസിൽ പ്രതികൾക്ക്​ മുൻകൂർ ജാമ്യം കിട്ടിയിരുന്നു.

എന്നാൽ, ഇതി​​െൻറ പേരിൽ അറസ്​റ്റ്​ ഒഴിവാക്കേണ്ട സാഹചര്യമില്ലെന്ന്​ നിയമജ്​ഞർ പറയുന്നു. കേസിൽ ഉന്നതതല അന്വേഷണം നടത്തുമെന്ന സർക്കാർ ഉറപ്പ്​ പാലിക്കപ്പെട്ടില്ല. പഞ്ചായത്ത്​ നോട്ടീസ്​ നൽകിയത​ിനെത്തുടർന്ന്​ തൃപ്പൂണിത്തുറയിലെ കേന്ദ്രം ഇപ്പോൾ പ്രവർത്തിക്കുന്നില്ല. എന്നാൽ, മറ്റിടങ്ങളിൽ രഹസ്യമായി പ്രവർത്തിക്കുന്നതായി സ്​പെഷൽ ബ്രാഞ്ച്​ റിപ്പോർട്ട്​ നൽകിയിട്ടും നടപടിയുണ്ടായില്ല. എഫ്​.​െഎ.ആറിലും കൃത്രിമം നടന്നതായി ആരോപണമുണ്ട്​.

50 വയസ്സിൽ താഴെയുള്ള മനോജ്​ ഗുരുജിയുടെ പ്രായം 70ന്​ മുകളിലാണ്​ എഫ്​.​െഎ.ആറിൽ. ആദ്യം പരാതി നൽകിയ ശ്വേതയുടെ ഭർത്താവ്​ റിൻറുവി​നെയോ കേന്ദ്രത്തിനെതിരെ നിർണായക വെളിപ്പെടുത്തൽ നടത്തിയ മുൻ ജീവനക്കാരൻ കൃഷ്​ണകുമാറിനെയോ സാക്ഷികളാക്കുകയോ മൊഴി രേഖപ്പെടുത്തുകയോ ചെയ്​തില്ല.​ ഇ​െതല്ലാം പ്രതികളെ രക്ഷിക്കാനുള്ള ഉന്നതതല ഇടപെടലി​​െൻറ ഭാഗമാണെന്ന്​ ചൂണ്ടിക്കാണിക്കപ്പെടുന്നു. ക്രൈംബ്രാഞ്ച്​ അന്വേഷണം ഏറ്റെടുത്ത സാഹചര്യത്തിൽ നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ്​ ഇരകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscrime branchmalayalam newsyoga centerThripunithura
News Summary - Thrippunithura Yoga Centre - Kerala News
Next Story