Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൃശൂരിലെ എ.ടി.എം...

തൃശൂരിലെ എ.ടി.എം കവർച്ച ശ്രമം; രണ്ട്​ പേർ പിടിയിൽ

text_fields
bookmark_border
തൃശൂരിലെ എ.ടി.എം കവർച്ച ശ്രമം; രണ്ട്​ പേർ പിടിയിൽ
cancel

തൃശൂർ: നഗരത്തിലെ കനറ ബാങ്ക്​ എ.ടി.എം കൊള്ളയടിക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ട്​ പേർ അറസ്​റ്റിൽ. കാസർകോഡ്​ സ്വദേശിയായ മഹ്​റൂഫും കോട്ടയം സ്വദേശിയായ സതീഷുമാണ്​ പൊലീസ്​ പിടിയിലായത്​. ഫോൺകോളുകൾ കേന്ദ്രീകരിച്ച്​ നടത്തിയ അന്വേഷണമാണ്​ ഇരുവരുടെയും അറസ്​റ്റിലേക്ക്​ നയിച്ചത്​.

കനറ ബാങ്കി​​​െൻറ കിഴക്കുംപാട്ടുകര ശാഖയോട്​ ചേര്‍ന്ന എ.ടി.എം കൗണ്ടറിൽ ചൊവ്വാഴ്ച പുലര്‍ച്ചയാണ്​ കവർച്ച​ശ്രമം ഉണ്ടായത്​. കമ്പിപ്പാര ഉപയോഗിച്ച് എ.ടി.എമ്മി​​​െൻറ ഒരു വാതിൽ തുറന്നെങ്കിലും പണം സൂക്ഷിച്ച ഭാഗം തുറക്കാനായില്ല. ഇതിനാൽ പണം നഷ്​ടപ്പെട്ടില്ല. രാവിലെ ബാങ്ക്‌ ജീവനക്കാർ എത്തിയപ്പോഴാണ്‌ എ.ടി.എം കൗണ്ടര്‍ തകര്‍ക്കാന്‍ ശ്രമം നടന്നതായി കണ്ടെത്തിയത്‌.

അഞ്ചു ലക്ഷം രൂപയാണ് എ.ടി.എമ്മിലുണ്ടായിരുന്നതെന്ന് പറയുന്നു. കമ്പിപ്പാര ഉപയോഗിച്ച് കുത്തിത്തുറക്കാനായിരുന്നു ശ്രമം. പക്ഷേ, സുരക്ഷാകവചം ഭേദിച്ച് പണം കൊള്ളയടിക്കാനായില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsbank theftatm robberymalayalam newsThrissur News
News Summary - Thrissur ATM Theft attempt-Kerala news
Next Story