തൃശൂരില്‍ വീണ്ടും എ.ടി.എം കവർച്ചശ്രമം
text_fieldsതൃശൂര്‍: തൃശൂരില്‍ വീണ്ടും എ.ടി.എം കവർച്ചശ്രമം. കനറ ബാങ്കിെൻറ കിഴക്കുംപാട്ടുകര ശാഖയോട് ചേര്‍ന്ന എ.ടി.എം കൗണ ്ടറിൽ ചൊവ്വാഴ്ച പുലര്‍ച്ചയാണ് സംഭവം. കമ്പിപ്പാര ഉപയോഗിച്ച് എ.ടി.എമ്മിെൻറ ഒരു വാതിൽ തുറന്നെങ്കിലും പണം സൂക്ഷിച്ച ഭാഗം തുറക്കാനായില്ല. ഇതിനാൽ പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് ബാങ്ക് അധികൃതർ പറയുന്നു. രാവിലെ ബാങ്ക് ജീവനക്കാർ എത്തിയപ്പോഴാണ് എ.ടി.എം കൗണ്ടര്‍ തകര്‍ക്കാന്‍ ശ്രമം നടന്നതായി കണ്ടെത്തിയത്.
സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ മുഖംമൂടി ധരിച്ച രണ്ടുപേര്‍ എത്തുന്നതും ഒരാൾ എ.ടി.എമ്മിൽ കയറുേമ്പാൾ മറ്റെയാൾ ബൈക്കില്‍ പുറത്ത് നിൽക്കുന്നതും വ്യക്തമാണ്. ചുരുങ്ങിയ സമയം മാത്രമാണ് ഇവര്‍ കൗണ്ടറില്‍ തങ്ങിയത്. പരിസരത്തെ സി.സി.ടി.വി കാമറകള്‍ പരിശോധിച്ച് മോഷ്ടാക്കളെ തിരിച്ചറിയാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. മോഷ്ടാക്കളിൽ ഒരാള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നുണ്ട്. ഈ നമ്പര്‍ കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി. കൗണ്ടറിനകത്ത് കയറിയ മോഷ്ടാവ് സി.സി.ടി.വി കാമറയില്‍ പതിയാതിരിക്കാന്‍ കണ്ണുകള്‍ മാത്രം കാണുന്ന രീതിയിൽ മുഖം തുണികൊണ്ട് മറച്ചിരുന്നു.
അഞ്ചു ലക്ഷം രൂപയാണ് എ.ടി.എമ്മിലുണ്ടായിരുന്നതെന്ന് പറയുന്നു. കമ്പിപ്പാര ഉപയോഗിച്ച് കുത്തിത്തുറക്കാനായിരുന്നു ശ്രമം. പക്ഷേ, സുരക്ഷാകവചം ഭേദിച്ച് പണം കൊള്ളയടിക്കാനായില്ല. മലയാളികളാണ് കവര്‍ച്ചശ്രമത്തിനു പിന്നിലെന്ന് പൊലീസ് ഊഹിക്കുന്നു. ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രഫഷനല്‍ മോഷ്ടാക്കളുടെ പെരുമാറ്റമല്ല സി.സി.ടി.വിയില്‍ കാണുന്നതെന്ന്് പൊലീസ് പറഞ്ഞു. സിറ്റി പൊലീസ് കമീഷണര്‍ ജി.എച്ച്. യതീഷ്ചന്ദ്രയുടെ നേതൃത്വത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു.
കൊച്ചി ഇരുമ്പനത്തും തൃശൂര്‍ കൊരട്ടിയിലും രണ്ടു എ.ടി.എമ്മുകള്‍ തുറന്ന് 35 ലക്ഷം രൂപ കൊള്ളയടിച്ചതിെൻറ ഞെട്ടല്‍ മാറും മുമ്പാണ് വീണ്ടും എ.ടി.എം കൊള്ളക്ക് ശ്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.