Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Sep 2020 5:41 AM GMT Updated On
date_range 9 Sep 2020 5:41 AM GMTതൃശൂർ വടക്കേ ബസ് സ്റ്റാന്‍റും ദിവാൻജി മേൽപാലവും നാടിന് സമർപ്പിച്ചു
text_fieldsbookmark_border
തൃശൂർ: സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സഹകരണത്തോടെ തൃശൂർ കോർപറേഷൻ അത്യാധുനിക രീതിയിൽ സജ്ജീകരിച്ച തൃശൂർ വടക്കേ ബസ് സ്റ്റാന്‍റും ദിവാൻജി മേൽപാലവും നാടിന് സമർപ്പിച്ചു. രണ്ട് പദ്ധതികളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിച്ചു.
മേയർ അജിത ജയരാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സൗത്ത് ബാങ്ക് എം.ഡി വി.ജി. മാത്യുവിൽ നിന്ന് പണി പൂർത്തിയാക്കിയ ബസ് സ്റ്റാൻറിന്റെ രേഖ മന്ത്രി എ.സി. മൊയ്തീൻ ഏറ്റുവാങ്ങി. ബാങ്ക് എം.ഡിയെ മന്ത്രി വി.എസ്. സുനിൽകുമാർ ആദരിച്ചു.
മന്ത്രി സി. രവീന്ദ്രനാഥ് ഓൺലൈനിലൂടെ പങ്കെടുത്തു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ്, ഡി.ഐ.ജി എസ്. സുരേന്ദ്രൻ, കലക്ടർ എസ്. ഷാനവാസ് എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story