തൃശൂരിലേത് കോംഗോ പനി അല്ല
text_fieldsതൃശൂർ: സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തി തൃശൂർ ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് കോംഗോ പനി അല്ലെന്ന് സ്ഥിരീകരിച്ചു. പനിയുണ്ടെന്ന സംശയത്തെ തുടർന്ന് നിരീക്ഷണത്തിലായിരുന്ന രോഗിക്ക് കോംഗോ ഇല്ലെന്നു പരിശോധന ഫലം പുറത്തുവന്നു. രോഗിയെ ഉടൻ ഡിസ്ചാർജ് ചെയ്യുമെന്ന് ഡി.എം.ഒ അറിയിച്ചു.
വിദേശത്ത് നിന്ന് അവധിക്ക് നാട്ടിലെത്തിയ മലപ്പുറം സ്വദേശിക്കാണ് കോംഗോ പനിയെന്ന് സംശയമുയർന്നത്. ഇയാൾ തൃശൂരിൽ ചികിത്സ തേടുകയായിരുന്നു. ക്രൈമീൻ - കോംഗോ ഹിമറാജിക് ഫീവർ എന്ന ഇൗ രോഗം ഇൗയടുത്ത് ഗുജറാത്തിൽ പടർന്നതിനെ തുടർന്ന് നിരവധി പേർ മരിച്ചിരുന്നു.
2011ൽ പത്തനംതിട്ട സ്വദേശിക്കും പനി റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി. കോംഗോ പനി ബാധിച്ച മൃഗങ്ങളിലെ ചെള്ളുകളിൽ നിന്നാണ് ഇത് മനുഷ്യരിലേക്ക് പകരുന്നത്. ശക്തമായ പനി, വയറുവേദന, കണ്ണുകള്‍ക്കുണ്ടാകുന്ന അസ്വസ്ഥത, നടുവേദന, മസിലുകള്‍ക്ക് വേദന എന്നിവയാണ് കോംഗോപനിയുടെ ലക്ഷണങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.