തൃശങ്കുവിൽ തൃശൂർ കോർപറേഷൻ; ആനപ്പുറത്തേറി വിമതൻ
text_fieldsതൃശൂർ: പൂരനഗരിയിലെ കോർപറേഷൻ ഭരണം തീരുമാനിക്കുന്നതിൽ നിർണായക റോളിൽ കോൺഗ്രസ് വിമതൻ. ഇടത് സ്ഥാനാർഥിയുടെ നിര്യാണത്തെ തുടർന്ന് തെരഞ്ഞെടുപ്പ് മാറ്റിവെച്ച പുല്ലഴി ഡിവിഷനിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പും മേയറെ തീരുമാനിക്കുന്നതിൽ സ്വാധീനം ചെലുത്തും. 55 സീറ്റുകളുള്ള കോർപ്പറേഷനിൽ കേവല ഭൂരിപക്ഷത്തിന് 28 സീറ്റുകളെങ്കിലും വേണം. എന്നാൽ, ആർക്കും ഈ സംഖ്യ എത്തിപ്പിടിക്കാനായില്ല.
സ്വതന്ത്രരടക്കം 24 സീറ്റുകൾ നേടിയ എൽ.ഡി.എഫാണ് ഏറ്റവും വലിയ മുന്നണി. യു.ഡി.എഫിന് 23 സീറ്റാണ് ലഭിച്ചത്. ഒരുകോൺഗ്രസ് വിമതനും ജയിച്ചു. എൻ.ഡി.എക്ക് ആറുസീറ്റുകളാണ് ഇവിടെ ലഭിച്ചത്. നെട്ടിശ്ശേരിയിൽ യു.ഡി.എഫിെൻറ ഔദ്യോഗിക സ്ഥാനാർഥിയെ പരാജയപ്പെടുത്തിയ വിമതൻ എം.കെ. വര്‍ഗീസ് 38 വോട്ടിന് വിജയിച്ചു. ഇേദ്ദഹം യു.ഡി.എഫിനെയാണ് തുണക്കുന്നതെങ്കിൽ മുന്നണികൾ ബലാബലത്തിൽ നിൽക്കും. നറുക്കെടുപ്പിലൂടെയാവും മേയറെ തെരഞ്ഞെടുക്കുക.
ഭരണം നിയന്ത്രിക്കുന്ന കക്ഷിയാവുമെന്ന് വീമ്പിളക്കിയ ബി.ജെ.പിക്ക് നിലവിലെ സീറ്റിൽനിന്ന് ഒരെണ്ണം പോലും കൂടുതൽ നേടാനായില്ല. സിറ്റിങ് ഡിവിഷനിൽ മേയർ സ്ഥാനാർഥിയായി മത്സരിച്ച സംസ്ഥാന നേതാവ് ബി. ഗോപാലകൃഷ്ണന് കനത്ത തോൽവിയും നേരിടേണ്ടി വന്നു. മുൻ മേയർമാരായ അജിത ജയരാജൻ, അജിത വിജയൻ എന്നിവരുടെ വാർഡുകളിൽ ഇടതുമുന്നണിക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. അജിത ജയരാജെൻറ വാർഡായ കൊക്കാലെയിൽ എൻ.ഡി.എയാണ് വിജയിച്ചത്. അജിത വിജയൻ മൂന്ന് തവണ വിജയിച്ച കണിമംഗലവും യു.ഡി.എഫ് അട്ടിമറിയിലൂടെ സ്വന്തമാക്കി. കഴിഞ്ഞ തവണ ഇടതുമുന്നണി വിജയിച്ച അയ്യന്തോൾ ഇത്തവണ കേരള കോൺഗ്രസ് ജോസ് കെ. മാണിക്ക് അനുവദിച്ചതായിരുന്നു. ഇവിടെ സിറ്റിങ് കൗൺസിലർ കൂടിയായ കെ.പി.സി.സി സെക്രട്ടറി എ. പ്രസാദ് ആയിരുന്നു യു.ഡി.എഫ് സ്ഥാനാർഥി. ബി.ജെ.പിയിലെ എൻ. പ്രസാദ് അട്ടിമറിയിലൂടെ സീറ്റ് പിടിച്ചെടുത്തത് യു.ഡി.എഫിനെയും ഇടതുമുന്നണിയെയും ഞെട്ടിക്കുന്നതാണ്.
കാലങ്ങളായി യു.ഡി.എഫിനൊപ്പം നിന്നിട്ടുള്ള അരണാട്ടുകര ഇത്തവണ ഇടതുമുന്നണിക്കൊപ്പം ചേർന്നതും കഴിഞ്ഞ തവണ മൂന്ന് വോട്ടിന് യു.ഡി.എഫ് വിജയിച്ച പനമുക്ക് ഇടതുമുന്നണി പിടിച്ചെടുത്തപ്പോൾ, 200ലധികം വോട്ടിന് യു.ഡി.എഫ് വിജയിച്ച പാട്ടുരായ്ക്കൽ ഇത്തവണ ബി.ജെ.പി സ്വന്തമാക്കി.
ഇടതുമുന്നണി വിജയിച്ച ഡിവിഷനുകൾ
മുക്കാട്ടുക്കര, വില്ലടം, രാമവർമപുരം, കുറ്റുമുക്ക്, പറവട്ടാനി, ചിയ്യാരം സൗത്ത്, പൂത്തോൾ, എടക്കുന്നി, വടൂക്കര, തൈക്കാട്ടുശേരി, ലാലൂർ, കാനാട്ടുകര, മണ്ണുത്തി, ചേറ്റുപുഴ, പനമുക്ക്, നടത്തറ, അരണാട്ടുകര, കൃഷ്ണാപുരം, കാളത്തോട്, അഞ്ചേരി, കുട്ടനെല്ലൂർ, ചേറ്റുപുഴ, എൽത്തുരുത്ത്, പടവരാട്, മുല്ലക്കര.
യു.ഡി.എഫ് വിജയിച്ച ഡിവിഷനുകൾ:
ഗാന്ധിനഗർ, കുട്ടൻകുളങ്ങര, വിയ്യൂർ, പെരിങ്ങാവ്, ചേറൂർ, കിഴക്കുംപാട്ടുക്കര, ചെമ്പൂക്കാവ്, കണ്ണംകുളങ്ങര, കൂർക്കഞ്ചേരി, പള്ളിക്കുളം, ഒല്ലൂർ, ചിയ്യാരം നോർത്ത്, മിഷൻ ക്വാർട്ടേഴ്സ്, ഒളരി, കണിമംഗലം, നെടുപുഴ, ഒല്ലൂക്കര, കുരിയച്ചിറ, സിവിൽ സ്‌റ്റേഷൻ, പുതൂർക്കര, ചേലക്കോട്ടുക്കര, സിവിൽ സ്‌റ്റേഷൻ, പുതൂർക്കര, വളർക്കാവ്.
ബി.ജെ.പി വിജയിച്ച ഡിവിഷനുകൾ:
പൂങ്കുന്നം, പാട്ടുരായ്ക്കൽ, കോട്ടപ്പുറം, തേക്കിൻക്കാട്, കൊക്കാലെ, അയ്യന്തോൾ.
മറ്റുള്ളവർ:
ഒന്ന് കോൺഗ്രസ് വിമതൻ (നെട്ടിശ്ശേരി)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.