പൂരവിളംബരം വിവാദത്തിൽ; ചടങ്ങ് പൂർത്തിയാക്കിയില്ലെന്ന് പരാതി
text_fieldsതൃശൂർ: നെയ്തലക്കാവിലമ്മയെത്തി വടക്കുന്നാഥെൻറ തെക്കേഗോപുരവാതിൽ തുറന്നിടുന്ന പ ൂരവിളംബരത്തിൽ ചടങ്ങുകൾ പൂർത്തിയാക്കിയില്ലെന്ന് പരാതി. ദേവസ്വത്തിലെ ഒരു വിഭാഗം പ്രതിഷേധമറിയിച്ച് മടക്കത്തിൽനിന്ന് വിട്ടു നിന്നു. എഴുന്നള്ളിച്ച ആന തന്നെ ചടങ്ങുകൾ പൂർത്തിയാക്കണമെന്നും, തിടമ്പ് മാറ്റി നൽകുന്നത് ആചാര ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് ദേവസ്വത്തിെല ഒരു വിഭാഗം മന്ത്രി വി.എസ്. സുനിൽകുമാറിനെ സമീപിച്ചത്. എന്നാൽ സുരക്ഷ പ്രശ്നങ്ങളുള്ളതിനാൽ നിരീക്ഷണ സമിതിയുടെ തീരുമാനം പാലിക്കണമെന്ന് മന്ത്രി നിർദേശിച്ചു.
മണികണ്ഠനാലിൽനിന്ന് രാമചന്ദ്രൻ തിടമ്പേറ്റി ഗോപുരവാതിൽ തുറന്ന് പുറത്തിറങ്ങി. പിന്നീട് തിടമ്പ് തെച്ചിക്കോട്ട്കാവ് ദേവസ്വത്തിെൻറ തന്നെ ആനയായ ദേവീദാസനിലേക്ക് മാറ്റാനുള്ള ശ്രമം നടക്കുമ്പോഴായിരുന്നു പ്രതിഷേധമുയർന്നത്. തിടമ്പ് മാറ്റി നൽകുന്നത് ആചാര ലംഘനമാണെന്നും എഴുന്നള്ളിച്ച ആന തന്നെ ചടങ്ങുകൾ പൂർത്തിയാക്കേണ്ടതുണ്ടെന്നും ദേവസ്വം അധികൃതർ പറഞ്ഞു. വിവരം മന്ത്രി സുനിൽകുമാർ, കെ. രാജൻ എം.എൽ.എ എന്നിവരോടും അറിയിച്ചു.
നിരീക്ഷണ സമിതി അനുവദിച്ചിരിക്കുന്ന നിർദേശങ്ങൾ പാലിക്കേണ്ടതുണ്ടെന്ന് മന്ത്രി അറിയിച്ചു. ഇതോടെ ഒരു വിഭാഗം ദേവസ്വത്തിലേക്കുള്ള മടക്കത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ച് വിട്ടു നിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.