Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൃശൂർ പൂരം കലക്കല്‍:...

തൃശൂർ പൂരം കലക്കല്‍: അന്വേഷണ റിപ്പോർട്ട് തള്ളി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ; ‘സി.ബി.ഐ അന്വേഷിക്കണം’

text_fields
bookmark_border
Thiruvampadi and Paramekkavu Devaswoms committee
cancel

തൃശൂർ: തൃശൂർ പൂരം അലങ്കോലപ്പെടുത്തലുമായി ബന്ധപ്പെട്ട് എ.ഡി.ജിപി അജിത്ത്കുമാറിന്‍റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിന്‍റെ റിപ്പോർട്ട് തള്ളി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ. അന്വേഷണ റിപ്പോര്‍ട്ട് ഇങ്ങനെ ഉണ്ടാകുമെന്ന് അരി ആഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാമെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാർ പറഞ്ഞു.

പൂരത്തിന്‍റെ തുടക്കം മുതലേ പാളിച്ചകൾ മനസ്സിലായിട്ടുണ്ട്. ഏറ്റവും കൂടുതൽ കച്ചവടം കിട്ടുന്ന പൂരം സാമ്പിൾ ദിവസം പ്രദർശനത്തിലെ കടകൾ പൊലീസ് വന്ന് ബലമായി അടപ്പിച്ചു. അവിടെ ചുമതയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ അറിയാതെയായിരുന്നു പൊലീസുകാർ വന്ന് കടകൾ അടപ്പിച്ചത്. പൂരം പ്രദർശനത്തിന് മുൻ വർഷത്തെ അപേക്ഷിച്ച് 20000 ടിക്കറ്റ് കുറവ് വന്നു. അതൊരു ടെസ്റ്റ് ഡോസ് ആയിരുന്നു. അതുകഴിഞ്ഞ് ആനകളുടെ വിഷയം വന്നു. ആളുകൾ 50 മീറ്റർ മാറിനിൽക്കണമെന്ന് പറഞ്ഞു. ഒരു ദിവസം കാലത്ത് മുതൽ ഇരു ദേവസ്വങ്ങളിലും പ്രശ്നങ്ങൾ ഉണ്ടാക്കി.

ഭഗവാനെയും ഭഗവതിയെയും ആദരിക്കുന്ന സമയത്ത് കയറുമായി എത്തി പൊലീസുകാർ തടഞ്ഞു. ആനകളെ തടയുന്ന കാര്യത്തിൽ എൻ.ജി.ഒയുടെ വലിയ ഫണ്ട് ഉണ്ട്. വലിയ ഗൂഢാലോചന പൂരം കലക്കാൻ നടന്നു. മുൻ വർഷങ്ങളിലും ചെറിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇക്കൊല്ലം പക്ഷേ അത് അതിരുകടന്നു. ഇക്കൊല്ലം ദേവസ്വങ്ങൾക്ക് പിടിച്ചുനിൽക്കാൻ ആയില്ല.

ദേവസ്വം ഒരു ചാഞ്ഞു കിടക്കുന്ന മരമാണ്. അതിന്‍റെ മേൽ കയറാൻ എല്ലാവർക്കും കഴിയും. അവസാനം ദേവസ്വങ്ങളുടെ മേൽതന്നെ വരുമെന്ന് ഉത്തമവിശ്വാസം തനിക്ക് ഉണ്ടായിരുന്നുവെന്നും ഗിരീഷ് കുമാർ മാധ്യമങ്ങളോട് വ്യക്തമാക്കി.

കഴിഞ്ഞ എട്ടു വർഷങ്ങളായി പല ഉത്തരവുകൾ ഇറക്കി ബുദ്ധിമുട്ടിക്കുന്നുവെന്ന് പാറമേക്കാവ് സെക്രട്ടറി ജി. രാജേഷ് പറഞ്ഞു. വനം വകുപ്പാണ് പൂരം തകർക്കാൻ മുന്നിലുള്ളത്. ജ്യുഡീഷ്യൽ അന്വേഷണത്തിൽ കാര്യമില്ല. സി.ബി.ഐ അന്വേഷണം തന്നെ വേണം. യഥാർഥ കുറ്റക്കാർ പുകമറയുടെ പിന്നിൽ നിന്ന് ചിരിക്കുന്നു. ഫോറസ്റ്റ് ജി.പി നാഗരാജ് നാരായണന് സ്വന്തമായി ലോ കോളജ് ഉണ്ട്. ജുഡീഷ്യറിയിൽ സ്വാധീനമുണ്ട്. അതുകൊണ്ടുതന്നെ ജുഡീഷണൽ അന്വേഷണം കൊണ്ട് കാര്യമില്ല. പാറമേക്കാവിന്‍റെ ആനകൾ ചെരിഞ്ഞപ്പോൾ കൊമ്പ് ദേവസ്വത്തിന് നൽകിയില്ല, വനം വകുപ്പ് തടസ്സം നിന്നു. സ്വകാര്യ വ്യക്തിയുടെ ആന ചരിഞ്ഞപ്പോൾ കൊമ്പ് അവർക്ക് വിട്ടുകൊടുത്തു. നാരായണൻ പൂരം തകർക്കാൻ ശ്രമിച്ചു. പൂരം എക്സിബിഷൻ തറവാടക തർക്കത്തിലും സർക്കാരിന്‍റെ ചർച്ചകളുടെ വിശദാംശങ്ങൾ കോടതിയെ ധരിപ്പിച്ചില്ലെന്നും രാജേഷ് ചൂണ്ടിക്കാട്ടി.

തൃശൂർ പൂരം അലങ്കോലപ്പെടുത്തലുമായി ബന്ധപ്പെട്ട് എ.ഡി.ജിപി അജിത്ത്കുമാറിന്‍റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിന്‍റെ റിപ്പോർട്ട് അഞ്ച് മാസത്തിന് ശേഷം ഇന്നലെയാണ് ഡി.ജി.പിക്ക് സമർപ്പിച്ചത്. 600 പേജുള്ള റിപ്പോർട്ട് സീലുവെച്ച കവറിൽ മെസഞ്ചർ വഴിയാണ് ഡി.ജി.പിക്ക് കൈമാറിയത്. ഡി.ജി.പി ഇന്ന് റിപ്പോർട്ട് പരിശോധിക്കുമെന്നാണ് വിവരം.

ഒരാഴ്ചക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു എ.ഡി.ജി.പിക്ക് ആദ്യം നൽകിയിരുന്ന നിർദേശം. പിന്നീട് ഇതുസംബന്ധിച്ച് വിവരമൊന്നും ഉണ്ടായിരുന്നില്ല. എ.ഡി.ജി.പിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ പൊങ്ങിവന്നതിന് പിന്നാലെയാണ് ഈ അന്വേഷണ റിപ്പോർട്ടും ചർച്ചയിലെത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur PooramThiruvampadi DevaswomParamekkavu Devaswom
News Summary - Thrissur Pooram controversy: Investigation report rejected by Thiruvampadi and Paramekkavu Devaswom
Next Story