തൃശൂര്‍ പൂരത്തിന് കൊടിയേറി
text_fieldsതൃശൂർ: ആർപ്പുവിളികളുടെയും ആഹ്ലാദാരവങ്ങളുടെയും പശ്ചാത്തലത്തിൽ തൃശൂർ പൂരം കൊടിയേറി. ഇന്നേക്ക് ആറാം നാൾ തൃശ്ശിവപുരം അസുരതാളങ്ങളുടെയും വർണവിസ്മയങ്ങളുടെയും മനുഷ്യസൗന്ദര്യത്തിെൻറയും ലയലഹരിയിൽ ആറാടും. നഗരവും നഗരവാസികളും ആഘോഷച്ചുവടുകൾ വെച്ച് തുടങ്ങി.
പൂരത്തിെൻറ പ്രധാന പങ്കാളികളായ തിരുവമ്പാടി ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറ്റ് നടന്നത്. 11.45ന്. പാരമ്പര്യ അവകാശികളായ താഴത്തുപുരക്കല്‍ കുടുംബത്തിന് പുലയായതിനാൽ കണിമംഗലം മേൽവീട്ടിൽ സതീശൻ കൊടിമരം തയാറാക്കി ഭൂമിപൂജ നടത്തി. ശ്രീകോവിലില്‍ പൂജിച്ച കൊടിക്കൂറ മേൽശാന്തി മൂത്തേടത്ത് സുകുമാരൻ നമ്പൂതിരി ദേവസ്വം സെക്രട്ടറിക്ക് കൈമാറി. ഇത് കൊടിമരത്തില്‍ കെട്ടി ആര്‍പ്പുവിളികളോടെ ദേശക്കാരും ദേവസ്വം ഭാരവാഹികളും ചേര്‍ന്ന് കൊടിമരം ഉയര്‍ത്തി. ഉച്ചക്ക് 2.45ന് ക്ഷേത്രത്തില്‍നിന്നും പൂരം പുറപ്പാട് ആരംഭിച്ച് നായ്ക്കനാലിലും നടുവിലാലിലും കൊടികള്‍ ഉയര്‍ത്തി. തുടര്‍ന്ന് ശ്രീമൂലസ്ഥാനത്ത് മേളം കൊട്ടി കലാശിച്ച് നടുവില്‍മഠത്തിലെത്തി ആറാട്ടു കഴിഞ്ഞ് പറയെടുപ്പിന് തുടക്കമായി.
പാറമേക്കാവ് ക്ഷേത്രത്തിലെ കൊടിയേറ്റ് ഇതോടനുബന്ധിച്ച വെടിക്കെട്ടിന് അനുമതി ലഭിക്കാത്തതിനാൽ പ്രതിഷേധത്തിെൻറ മേെമ്പാടിയോെടയാണ് നടന്നത്. പുറത്തേക്ക് എഴുന്നള്ളിപ്പിന് ഒരാന മാത്രം. ആചാരപ്രകാരം 14 കതിനയും കത്തിച്ചു. കൊടിയേറ്റത്തിനു ശേഷം പുറത്തേക്ക് എഴുന്നള്ളിച്ച ശേഷം ഒരുക്കാറുള്ള മേളം ഉണ്ടായില്ല. മേള പ്രമാണി പെരുവനം കുട്ടൻ മാരാരും സംഘവും സന്നിഹിതരായിരുന്നു ചെണ്ടയില്ലാതെ. 12.25നായിരുന്നു കൊടിയേറ്റ്. മന്ത്രി വി.എസ്. സുനിൽകുമാറും ചടങ്ങിൽ പങ്കാളിയായി.
പുറത്തേക്കെഴുന്നള്ളി വടക്കുന്നാഥനിലെ കൊക്കര്‍ണിക്കുളത്തില്‍ ആറാട്ടിനു ശേഷം മണികണ്ഠനാലിലും ക്ഷേത്രത്തിന് മുന്നിലുള്ള പാല മരത്തിലും പൂരക്കൊടി ഉയര്‍ത്തിയതോടെ നഗരം പൂരലഹരിയിലായി. ആറാട്ടിന് ശേഷമാണ് വെടിക്കെട്ട് നടക്കേണ്ടത്. എന്നാൽ വെടിക്കെട്ടിന് അനുമതിയില്ലാത്തിനാൽ ആചാരങ്ങൾ മുടങ്ങാതിരിക്കാൻ 14 കതിനകൾ മാത്രം പൊട്ടി പങ്കാളികളായ മറ്റ് എട്ട് ക്ഷേത്രങ്ങളില്‍ ആദ്യം ലാലൂര്‍ കാർത്യായനി ക്ഷേത്രത്തിലും, അവസാനം കുറ്റൂര്‍ നെയ്തലക്കാവ് ക്ഷേത്രത്തിലുമായിരുന്നു കൊടിയേറ്റ്. അഞ്ചിനാണ് തൃശൂര്‍ പൂരം. മൂന്നിന് സാമ്പിൾ വെടിക്കെട്ടും ആറിന് പുലർച്ചെ പ്രധാന വെടിക്കെട്ടുമാണ് നടക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.