തൃശൂർ പൂരം നടത്തിപ്പ്: മെഡിക്കൽ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി
text_fieldsതിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ തൃശൂർ പൂരം നടത്തിപ്പ് സംബന്ധിച്ച് ശിപാർശ സമർപ്പിക്കുന്നതിനായി മെഡിക്കൽ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി. ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മേൽ ചെയർമാനായുള്ള മെഡിക്കൽ വിദഗ്ധ സമിതിയെയാണ് ചുമതലപ്പെടുത്തിയത്. ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് ആണ് ഇക്കാര്യം അറിയിച്ചത്.
തൃശൂർ ഗവ. മെഡിക്കൽ കോളേജ് സർജറി വിഭാഗം അഡീഷണൽ പ്രഫസർ ഡോ. രവീന്ദ്രൻ, കമ്മ്യൂണിറ്റി മെഡിസിൻ അഡീഷണൽ പ്രഫസർ ഡോ. ബിനു അറീക്കൽ എന്നിവർ കമ്മിറ്റി അംഗങ്ങളാണ്. വിദഗ്ധ സമിതി 19ന് തന്നെ ശിപാർശ സമർപ്പിക്കും.
ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ വൈകിട്ട് നടക്കുന്ന യോഗം ഈ ശിപാർശകൾ പരിശോധിച്ച് തൃശൂർ പൂരം നടത്തുന്നത് സംബന്ധിച്ച തീരുമാനമെടുക്കും.
പൂരം നിയന്ത്രണങ്ങളിൽ ധാരണയാകാത്ത സാഹചര്യത്തിൽ പ്രവേശന പാസ് വിതരണം നീട്ടിയിരുന്നു. ചീഫ് സെക്രട്ടറിയുടെ യോഗത്തിന് ശേഷം പാസ് വിതരണം ആരംഭിക്കാനാണ് പുതിയ തീരുമാനം. പ്രവേശന പാസ് കോവിഡ് ജാഗ്രത പോർട്ടലിൽ നിന്നും തിങ്കളാഴ്ച 10 മണി മുതൽ ഡൗൺലോഡ് ചെയ്യാമെന്നാണ് ഇന്നലെ അറിയിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.