തൃശൂർ പൂരം ഏപ്രിൽ 23ന്; കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തും
text_fieldsതൃശൂർ: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഈ വർഷത്തെ പൂരം ഏപ്രിൽ 23ന് നടത്താൻ തീരുമാനം. മന്ത്രി വി.എസ്. സുനിൽകുമാറിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
ജനങ്ങളെത്തുന്നത് പരമാവധി നിയന്ത്രിക്കും. രോഗവ്യാപനത്തിന്‍റെ തോത് കണക്കിെലടുത്ത് മറ്റു കാര്യങ്ങൾ തീരുമാനിക്കും. തൃശൂർ പൂരത്തിന്‍റെ നടത്തിപ്പിനായി ദേവസ്വം ഭാരവാഹികെള ഉൾപ്പെടുത്തി പ്രത്യേക സമിതി രൂപീകരിച്ചു. രണ്ടാഴ്ച കൂടുേമ്പാൾ സമിതി യോഗം ചേർന്ന് സാഹചര്യങ്ങൾ വിലയിരുത്തും. ഇതിനുശേഷം പൂരം നടത്തിപ്പ് സംബന്ധിച്ച അന്തിമതീരുമാനം മാർച്ചിലാകും എടുക്കുക.
സർക്കാറിന്‍റെ നിയന്ത്രണങ്ങൾക്ക് വിധേയമായി തീരുമാനമെടുക്കാമെന്ന് പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങൾ സമ്മതിച്ചു. കോവിഡ് ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞതവണ തൃശൂർപൂരത്തിന്‍റെ ചടങ്ങുകൾ മാത്രം നടത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.