തൃശൂർ പൂരം: ഇന്ന് സാമ്പിൾ വെടിക്കെട്ട്
text_fieldsതൃശൂർ: തൃശൂരിന്റെ ആകാശമേലാപ്പിൽ വെള്ളിയാഴ്ച ശബ്ദ-വർണ വിസ്മയങ്ങളുടെ ഇന്ദ്രജാലം പൂത്തുലയും. തിരുവമ്പാടിയും പാറമേക്കാവും പൂരത്തിന് മുന്നോടിയായുള്ള സാമ്പിൾ കമ്പക്കെട്ടിന് തിരി കൊളുത്തുമ്പോൾ ആരവം നിറക്കാൻ പതിനായിരങ്ങൾ പൂരനഗരിയിലേക്ക് ഒഴുകിയെത്തും. ആദ്യം തിരി കൊളുത്തുക തിരുവമ്പാടി വിഭാഗമാണ്.
പിന്നാലെ പാറമേക്കാവും. സാമ്പിളിനും പകൽപൂരത്തിനുമായി ഓരോ വിഭാഗത്തിനുമായി 6000 കിലോ വീതമാണ് പൊട്ടിക്കാനുള്ള അനുമതി. രണ്ട് വിഭാഗങ്ങളുടെയും വെടിക്കെട്ടുപുരയിൽ അവസാനവട്ട ഒരുക്കം നടന്നുവരുകയാണ്. രണ്ട് ദിവസമായി വൈകീട്ട് മഴ പെയ്യുന്നതിന്റെ ആശങ്കയുണ്ടെങ്കിലും മഴ മാറിനിൽക്കുമെന്ന വിശ്വാസത്തിലാണ് ദേവസ്വങ്ങളും വെടിക്കെട്ട് പ്രേമികളും.
ഒന്നര മാസത്തിലധികം നാൽപതിലധികം തൊഴിലാളികളുടെ കഠിനാധ്വാനത്തിന്റെ ഫലംകൂടിയാണ് ഇന്ന് പിറക്കാനുള്ളത്.വെടിക്കെട്ട് കാണുന്നതിന് സ്വരാജ് റൗണ്ടില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ ഇളവ് വരുത്തിയത് മുൻ വർഷങ്ങളിൽനിന്ന് ഇത്തവണ പൂരപ്രേമികള്‍ക്ക് ആശ്വാസമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.