തൃശൂർ പൂരത്തെ വിവാദങ്ങൾക്ക് വിട്ടുകൊടുക്കരുത് -മന്ത്രി കെ. രാജൻ
text_fieldsതൃശൂർ: തൃശൂർ പൂരത്തെ വിവാദങ്ങൾക്ക് വിട്ടുകൊടുക്കരുതെന്ന് മന്ത്രി കെ. രാജൻ. കുറ്റമറ്റ പൂരം നടത്താൻ സർക്കാരിന്റെ പൂർണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പൂരം പ്രദർശനം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ലോകം മുഴുവൻ വന്നാലും എല്ലാവരെയും സ്വീകരിക്കാനുള്ള മനസ്സ് തൃശൂരുകാർക്ക് ഉണ്ട്.
പൂരത്തിന് മുന്നൊരുക്കങ്ങൾ നടത്തി കഴിഞ്ഞു. പ്രദർശനമില്ലാതെ തൃശൂർ പൂരമില്ലെന്നും ശക്തൻ തമ്പുരാന്റെ സ്മരണയോടെ ശ്രദ്ധേയമായ പൂരമാണ് നടത്തേണ്ടതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. മേയർ എം.കെ വർഗീസ് അധ്യക്ഷത വഹിച്ചു. മന്ത്രി ഡോ. ആർ ബിന്ദു, ടി.എൻ. പ്രതാപൻ എം.പി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, പി. ബാലചന്ദ്രൻ എം.എൽ.എ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എം.കെ. സുദർശൻ, അംഗം പ്രേംരാജ് ചൂണ്ടലത്ത്, കൗൺസിലർ പൂർണിമ സുരേഷ്, പ്രദർശന കമ്മിറ്റി പ്രസിഡന്റ് എ. രാമകൃഷ്ണൻ, സെക്രട്ടറി പി.എ. വിപിനൻ, പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ്, പ്രസിഡന്റ് എം. ബാലഗോപാൽ, തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് ടി.എ. സുന്ദർ മേനോൻ, സെക്രട്ടറി കെ. ഗിരീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. മുൻ മന്ത്രിയും തൃശൂർ ലോക്സഭ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥിയുമായ വി.എസ്. സുനിൽകുമാറും പരിപാടിയിൽ പങ്കെടുത്തു. അടുത്തയാഴ്ചയാണ് പ്രദർശനനഗരിയിലേക്ക് സന്ദർശകരെ അനുവദിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.