തൃശൂർ പൂരം: ചടങ്ങുകൾ മുഴുവൻ വേണമെന്ന് ദേവസ്വങ്ങൾ; തീരുമാനം സർക്കാറിന് വിട്ടു
text_fieldsതൃശൂര്‍: തൃശൂർ പൂരം നടത്തിപ്പ് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുന്നത് ജില്ല ഭരണകൂടം സര്‍ക്കാറിന് വിട്ടു. ചടങ്ങുകളിൽ കുറവ് വരുത്താനാവില്ലെന്ന പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെയും ഘടകക്ഷേത്രങ്ങളുടെയും ഉറച്ച നിലപാടിനെ തുടർന്നാണിത്. കോവിഡ് പശ്ചാത്തലത്തിൽ മേളക്കാർ, ജനങ്ങൾ, ആനകളുടെ എണ്ണം എന്നിവ പരമാവധി കുറച്ച് ആഘോഷം നടത്തുന്നതിനെ കുറിച്ച് ആലോചിക്കാൻ കലക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗമാണ് അന്തിമ തീരുമാനം സർക്കാറിന് വിട്ടത്. ഏപ്രില്‍ 23നാണ് പൂരം.
ആനകൾ അഞ്ച് വീതം വേണമെന്നും ചടങ്ങുകള്‍ വെട്ടിക്കുറക്കാന്‍ അനുവദിക്കില്ലെന്നുമുള്ള നിലപാടിലാണ് ദേവസ്വങ്ങള്‍. പൂരം നടത്തിപ്പിന് സര്‍ക്കാറിെൻറ പ്രത്യേക അനുമതി വാങ്ങണമെന്നാണ് ജില്ല ഭരണകൂടം അറിയിച്ചത്. ഇതുസംബന്ധിച്ച് വിശദ റിപ്പോർട്ട് സർക്കാറിന് സമർപ്പിക്കുമെന്ന് കലക്ടർ എസ്. ഷാനവാസ് അറിയിച്ചു. പാറേമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾക്ക് പുറമെ എട്ട് ഘടകക്ഷേത്രങ്ങളുടെ ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു.
ആഘോഷ ദിവസങ്ങളിൽ പ്രദർശന സ്റ്റാളുകളിലേക്ക് 35,000 പേർക്ക് പ്രവേശനം അനുവദിക്കണമെന്നാണ് ദേവസ്വം ബോർഡുകൾ കലക്ടറോട് ആവശ്യപ്പെട്ടത്. പൂരവിളംബരം അറിയിച്ച് തെക്കേവാതില്‍ തള്ളിത്തുറക്കുന്നത് മുതൽ 36 മണിക്കൂര്‍ നീളുന്ന ചടങ്ങുകളില്‍ ഒന്നുപോലും വെട്ടിക്കുറക്കരുത്, എട്ട് ക്ഷേത്രങ്ങളില്‍ നിന്നുള്ള ഘടകപൂരങ്ങളും നടത്തണം തുടങ്ങിയവയാണ് സംഘാടകരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.