നിറക്കാഴ്ചയായി സാമ്പിൾ വെടിക്കെട്ട്
text_fields
തൃശൂർ: നെഞ്ച് കിടുങ്ങാതെ, കാത് പെത്താതെ, കണ്ണഞ്ചാതെ പുരുഷാരം കരിമരുന്നിെൻറ കല കൺകുളിർക്കെ കണ്ടു. ആളൊഴിപ്പിച്ച സ്വരാജ്റൗണ്ടിനും തേക്കിന്കാടിെൻറ 'ഠ' വട്ടത്തിനും നടുവിൽ തിങ്ങിനിറഞ്ഞ പൂരേപ്രമികൾക്ക് വെടിക്കെട്ടിെൻറ പുതിയൊരു അനുഭൂതിയായി. വർണമനോഹരമായ സാമ്പിൾ വെടിക്കെേട്ടാടെ തൃശൂര്‍ പൂരത്തിന് തിരി തെളിഞ്ഞു.
അവസാനനിമിഷം വരെ നീണ്ട ആശങ്കകളും ആകാംക്ഷയുമായിരുന്നെങ്കിലും വെടിക്കെട്ടിന് തിരികൊളുത്തിയപ്പോൾ അതെല്ലാം മാറി. ആകാശത്തേക്കുയര്‍ന്നു ചിതറി വിരിഞ്ഞ വർണക്കൂട്ടുകൾ ഒരാണ്ടിെൻറ കാത്തിരിപ്പിനെ നിരാശരാക്കിയില്ല. പൂരാവേശത്തിെൻറയും ആത്മവിശ്വാസത്തിെൻറയും സാമ്പിള്‍ മിനിട്ടുകൾ കൊണ്ട് പൊട്ടിവിടര്‍ന്നു. അകന്ന് നിൽക്കുകയായിരുന്ന മേടമഴ വെടിക്കെട്ടിെൻറ ഏതാണ്ട് അവസാനം ചൂടകറ്റി ആശ്വാസത്തിെൻറയും ആഹ്ലാദത്തിെൻറയും കുളിരേകി. തുടങ്ങാൻ അര മണിക്കൂറോളം വൈകിയെങ്കിലും കര്‍ശന നിയന്ത്രണങ്ങളോടെയും സുരക്ഷാക്രമീകരണങ്ങളോടെയുമായിരുന്നു സാമ്പിൾ വെടിക്കെട്ട്.
വൈകീട്ട് ഏഴിന് ആരംഭിക്കേണ്ട തിരുവമ്പാടി വിഭാഗം 7.30നാണ് വെടിക്കെട്ടിന് തിരി കൊളുത്തിയത് ആര്‍പ്പുവിളികളിലും കൈയടികളിലും ഉയര്‍ന്നുപൊങ്ങി. ശബ്്ദതീവ്രത കുറച്ച് നിറവും പ്രകാശവും കൂട്ടി പതിവുപോലെ കുഴിമിന്നിയില്‍ തുടങ്ങി, ഗുണ്ട്, അമിട്ട് എന്നീ ക്രമത്തിലാണ് വെടിക്കെട്ട് തുടങ്ങിയത്.
മൂന്നും ഇടകലര്‍ത്തിയുള്ള കത്തിക്കയറലിന് ജനം ആര്‍പ്പുവിളിച്ച് കൊഴുപ്പു കൂട്ടി. 7.36ന് പാറമേക്കാവ് വിഭാഗവും തീകൊളുത്തി. കുഴിമിന്നിയില്‍ തുടങ്ങി, അമിട്ടും ഗുണ്ടും ഓലപ്പടക്കത്തിെൻറ പൊരിച്ചിലും ഇടകലര്‍ത്തി പാറമേക്കാവും ഗംഭീരമായി ആകാശത്തെ വിരുന്നൂട്ടി. രണ്ട് മിനിെറ്റടുത്ത തിരുവമ്പാടിയുടെയും നാല് മിനിറ്റെടുത്ത പാറമേക്കാവിെൻറയും വെടിക്കെട്ടിൽ കൂട്ടപ്പൊരിച്ചിൽ ഇരുപത് സെക്കൻഡെടുത്തു. പാറമേക്കാവ് വിഭാഗമാണ് ഗാംഭീര്യം പ്രകടമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.