തൃശൂർ റെയിൽവേ സ്റ്റേഷൻ രാജ്യാന്തര നിലവാരത്തിലേക്ക്
text_fieldsതൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷൻ രാജ്യാന്തര നിലവാരത്തിൽ പുനർനിർമിക്കുന്നതിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനിൽ നിർവഹിച്ചു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് അധ്യക്ഷത വഹിച്ചു. തൃശൂർ റെയിൽവേ സ്‌റ്റേഷനിൽ നടന്ന ചടങ്ങിൽ മേയർ എം.കെ. വർഗീസ്, ടി.എൻ. പ്രതാപൻ എം.പി, മുൻ എം.എൽ.എ എം.പി. വിൻസെന്റ്, കോർപറേഷൻ ഡിവിഷൻ കൗൺസിലർ വിനോദ് പൊള്ളാഞ്ചേരി എന്നിവർ പങ്കെടുത്തു.
വിമാനത്താവള മാതൃകയിൽ നിർമിക്കുന്ന റെയിൽവേ സ്‌റ്റേഷനിൽ നിലവിലുള്ള പാർക്കിങ് സൗകര്യത്തിന് പുറമെ 300ലധികം കാറുകൾക്കുള്ള മൾട്ടി ലെവൽ പാർക്കിങ് സൗകര്യം, 11 ടിക്കറ്റ് കൗണ്ടർ, കാൽനടക്കാർക്കും സൈക്കിൾ സവാരിക്കാർക്കും വാഹനങ്ങൾക്കുമായി പ്രത്യേക പാത, ജീവനക്കാർക്കായി അപ്പാർട്ടുമെന്റ് കോംപ്ലക്‌സ്, കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന്റെ പടിഞ്ഞാറ് കവാടത്തിന് അഭിമുഖമായി പ്രവേശന കവാടം, വീതിയേറിയ രണ്ട് നടപ്പാലങ്ങൾ, ലിഫ്റ്റുകൾ, എസ്‌കലേറ്ററുകൾ, ബജറ്റ് ഹോട്ടൽ, വിവിധ വാണിജ്യ സ്ഥാപനങ്ങൾ തുടങ്ങിയവ ഉണ്ടാകും. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, ജില്ല പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാർ, റെയിൽവേ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. സംസ്ഥാന മന്ത്രിമാരും എം.എൽ.എയും പങ്കെടുത്തില്ല. മന്ത്രിമാരും ഇടത് ജനപ്രതിനിധികളും പങ്കെടുക്കാതിരുന്നതിനെതിരെ ബി.ജെ.പി നേതാക്കൾ വിമർശനമുയർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.