ക്ലീൻ കേരളക്ക് പിന്തുണയുമായി തൃശൂർ; നീക്കം ചെയ്തത് 3048 ടൺ അജൈവ മാലിന്യം
text_fieldsതൃശൂർ: ജില്ലയിലെ അജൈവമാലിന്യ ശേഖരണത്തില്‍ വന്‍ മുന്നേറ്റമെന്ന് ക്ലീന്‍ കേരള കമ്പനി ജില്ല മാനേജര്‍ ശംഭു ഭാസ്കര്‍ അറിയിച്ചു.
ഏപ്രില്‍ മുതല്‍ നവംബര്‍ വരെ 3048 ടണ്‍ അജൈവമാലിന്യം ജില്ലയില്‍നിന്ന് നീക്കം ചെയ്തു. ശേഖരണത്തില്‍ മൂന്നിരട്ടി വര്‍ധനവാണുണ്ടായത്. ഇതില്‍ ഹരിതകര്‍മ സേനയുടെ പ്രവര്‍ത്തനം മികച്ചതാണ്.
80 ടണ്‍ മള്‍ട്ടി ലെയര്‍ പ്ലാസ്റ്റിക്, 1560 ടണ്‍ നിഷ്ക്രിയ മാലിന്യം, 2500 ടണ്‍ ഇ-മാലിന്യം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഇവയില്‍ 815 ടണ്‍ പുനരുപയോഗ സാധ്യതയുള്ള പ്ലാസ്റ്റിക്കുകള്‍ പ്ലാസ്റ്റിക് റീസൈക്ലേഴ്സിന് കൈമാറി. കോര്പറേഷന് പരിധിയിലെ ശക്തന് ഡംബ് സൈറ്റില്‍നിന്ന് 710 ടണ്‍ ലെഗസി മാലിന്യം ക്ലീന്‍ കേരള കമ്പനി ലിമിറ്റഡ് ശാസ്ത്രീയ നിര്‍മാര്‍ജനത്തിന് സിമന്റ് ഫാക്ടറികള്‍ക്ക് കൈമാറി. തൃശൂര്‍ കോര്‍പറേഷന്റെ ഇടപെടലും പ്രവര്‍ത്തന മികവും കൊണ്ടാണ് രണ്ടുമാസം കൊണ്ട് ഇത് പൂര്‍ണമായി നീക്കാനായത്.
സര്‍ക്കാര്‍ ഓഫിസ് സമുച്ചയങ്ങളെ ഹരിത ഓഫിസാക്കി മാറ്റുന്നതിന്റെ ഭാഗമായി സിവില്‍ സ്റ്റേഷനില്‍നിന്ന് 40 ടണ്‍ അജൈവ മാലിന്യം ക്ലീന്‍ കേരള കമ്പനി ശാസ്ത്രീയ രീതിയിലുള്ള നിര്‍മാര്‍ജനത്തിന് കയറ്റി അയച്ചിട്ടുണ്ട്. ഹരിതകര്‍മ സേന കലണ്ടര്‍ പ്രകാരം ഡിസംബറിലെ ചില്ലുമാലിന്യ ശേഖരണവും ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.