തൃശൂർ മൃഗശാലയുടെ അംഗീകാരം സെൻട്രൽ സൂ അതോറിറ്റി പിൻവലിച്ചു
text_fieldsതൃശൂർ: തൃശൂർ മൃഗശാലയുടെ താൽക്കാലിക അംഗീകാരം സെൻട്രൽ സൂ അതോറിറ്റി പിൻവലിച്ചു. 1993ൽ ഐക്യരാഷ്ട്രസഭ അംഗീകരിച്ച വേൾഡ് സൂ കൺസർവേഷൻ സ്ട്രാറ്റജിയനുസരിച്ച് ഓരോ ജീവികൾക്കും വേണ്ട ആവാസസ്ഥാനങ്ങൾ പാലിക്കുന്ന മൃഗശാലകൾ മാത്രം നിലനിർത്തിയാൽ മതിയെന്ന നിർദേശത്തെത്തുടർന്ന് ഒരു വർഷത്തിനകം സൗകര്യങ്ങളൊരുക്കണമെന്ന നിർദേശം പാലിക്കാത്തതിനെത്തുടർന്നാണ് നടപടി. 1996 മുതൽ തൃശൂർ മൃഗശാല താൽക്കാലിക അംഗീകാരത്തിലാണ് പ്രവർത്തിക്കുന്നത്.13 ഏക്കറിലാണ് പ്രവർത്തിക്കുന്നത്. ഒരു വർഷം കൂടി അംഗീകാരം നീട്ടി നൽകിയെങ്കിലും സൗകര്യങ്ങൾ വർധിപ്പിക്കുന്ന നടപടികളിലേക്ക് സംസ്ഥാനം കടന്നിരുന്നില്ല. ഇതേത്തുടർന്ന് 1996 മുതൽ മൃഗശാലക്ക് സെൻട്രൽ സൂ അതോറിറ്റി നൽകിയിരുന്ന ഗ്രാൻറ് തടഞ്ഞുവെച്ചിരുന്നു.
മൃഗശാലയുടെ അംഗീകാരം നഷ്ടപ്പെടുമെന്ന അവസ്ഥയുണ്ടായപ്പോൾ പുത്തൂരില്‍ വനംവകുപ്പിന് കീഴിലുള്ള സഥലത്ത് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് എന്ന പേരിൽ വിപുലമായ സംവിധാനങ്ങളോടെ മൃഗശാല മാറ്റി സ്ഥാപിക്കാൻ തീരുമാനിെച്ചങ്കിലും അത് എവിടെയുമെത്തിയിട്ടില്ല. പുതിയ രൂപരേഖ യുടെ അടിസ്ഥാനത്തിലുള്ള ടെൻഡർ നടപടികൾ ദേശീയ പൊതുമരാമത്ത് വകുപ്പിനെ ഏൽപിച്ചിട്ടുണ്ടെന്ന് വനം മന്ത്രി വി.കെ.രാജു അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.