കേച്ചേരിയില്‍ ഭാര്യയേയും മൂന്ന് മക്കളേയും കൊന്ന് യുവാവ് ജീവനൊടുക്കി
text_fieldsകുന്നംകുളം( തൃശൂര്‍ ) : കേച്ചേരിയില്‍ വീട്ടിനകത്ത് യുവതിയും മൂന്നുമക്കളും വെട്ടേറ്റ് മരിച്ച നിലയിലും യുവതിയുടെ ഭര്‍ത്താവിനെ തൂങ്ങി മരിച്ച നിലയിലും കണ്ടത്തെി. കേച്ചേരി മഴുവഞ്ചേരി മത്തനങ്ങാടി ജനശക്തി റോഡില്‍ മുള്ളന്‍കുഴിയില്‍ ജോണി ജോസഫ് (48),ഭാര്യ സോമ (35) മക്കളായ ആഷ്ലി (11),ആന്‍സന്‍ (9) അനുമരിയ (7) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടത്തെിയത്. ഭാര്യയെയും മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ ജോണി ജോസഫ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. വെള്ളിയാഴ്ച രാത്രി 10.30തോടെയാണ് നാടിനെ നടുക്കിയ ദുരന്തം പുറത്തറിഞ്ഞത്.
കേച്ചേരി ബാറിന് സമീപം സ്റ്റേഷനറി കട നടത്തിവരികയായിരുന്ന ജോണി ജോസഫ് വെള്ളിയാഴ്ച കട തുറന്നിരുന്നില്ല. പാര്‍ട്ണറായ ജോസ് രാത്രി ഏട്ടോടെ കട തുറക്കാത്തതിന്‍െറ കാരണമന്വേഷിച്ച് ജോണിയെ തിരക്കി വീട്ടിലത്തെിയപ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു. വെളിച്ചം കാണാത്തതിനാല്‍ സൂക്ഷിച്ചുനോക്കിയപ്പോള്‍ വാതിലിനടിയലൂടെ രക്തം പുറത്തേക്ക് ഒഴുകിയിറങ്ങിയതായി കണ്ടത്തെി. പരിസരത്ത് വിഷത്തിന്‍െറ രൂക്ഷഗന്ധവും അനുഭവപ്പെട്ടു.
ഇതോടെ സംശയം തോന്നിയ ജോണി അയല്‍വീട്ടുകാരെയും നാട്ടുകാരെയും വിളിച്ചുവരുത്തി. തുടര്‍ന്ന് വിവരം പൊലീസില്‍ അറിയിച്ചു. സ്ഥലത്തത്തെിയ കുന്നംകുളം ഡിവൈ.എസ്.പി പി.വിശ്വംഭരന്‍െറ നേതൃത്വത്തിലുള്ള സംഘം വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് കിടപ്പുമുറിയില്‍ മൃതദേഹങ്ങള്‍ കണ്ടത്.
സാമ്പത്തികപ്രശ്നങ്ങള്‍ മൂലം ഭാര്യയെയും മക്കളെയും കൊന്ന ശേഷം ജോണി ആത്മഹത്യ ചെയ്തതായാണ് പൊലീസ് പറയുന്നത്.
കൊല നടന്ന മുറിയില്‍ രക്തം കട്ടപിടിച്ച നിലയിലാണുള്ളത്. അതുകൊണ്ടുതന്നെ കഴിഞ്ഞദിവസം കൊല നടത്തിയതായാണ് പൊലീസ് സംശയിക്കുന്നത്.കോഴിക്കോട് സ്വദേശിയായ ജോണി ജോസഫ് അഞ്ചുവര്‍ഷമായി കേച്ചേരിയില്‍ താമസിക്കുകയായിരുന്നു.വാടകവീട്ടില്‍ നിന്ന് മൂന്നുവര്‍ഷം മുമ്പാണ് സ്വന്തംവീട് നിര്‍മിച്ച് താമസം മാറ്റിയത്.കൂടെ താമസിച്ചിരുന്ന ഭാര്യയുടെ മാതാവിനെ കഴിഞ്ഞ ദിവസം അവരുടെ മറ്റൊരു മകളുടെ തണ്ടിലത്തുള്ള വീട്ടില്‍ കൊണ്ടാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.