Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനവജാത ശിശു​വിനെ...

നവജാത ശിശു​വിനെ എറിഞ്ഞ്​ കൊന്ന സംഭവം: യുവതിയുടെ സുഹൃത്ത്​ മുൻകൂർ ജാമ്യ ഹരജി നൽകി

text_fields
bookmark_border
നവജാത ശിശു​വിനെ എറിഞ്ഞ്​ കൊന്ന സംഭവം: യുവതിയുടെ സുഹൃത്ത്​ മുൻകൂർ ജാമ്യ ഹരജി നൽകി
cancel

കൊച്ചി: ഫ്ലാറ്റിൽനിന്ന്​​ നവജാത ശിശു​വിനെ എറിഞ്ഞ്​ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ യുവതിയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതി ഹൈകോടതിയിൽ മുൻകൂർ ജാമ്യ ഹരജി നൽകി. ഡാൻസറും കൊറിയോഗ്രാഫറുമായ തൃശൂർ സ്വദേശിയാണ്​ ഹരജി നൽകിയത്​. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന്​ യുവതി പരാതി നൽകിയതിനെത്തുടർന്നാണ്​ ഹരജിക്കാരനെതിരെ എറണാകുളം സൗത്ത് പൊലീസ്​ കേസെടുത്തത്.

പരാതിക്കാരിക്ക്​ കേസിൽ പ്രതിരോധം തീർക്കാൻ നിയമത്തിൽ പ്രാഗല്​ഭ്യമുള്ളവരോ പൊലീസുകാരോ കെട്ടിച്ചമച്ചതാണെന്ന്​​ ഹരജിയിൽ ആരോപിക്കുന്നു​. പെൺകുട്ടി യഥാർഥ പങ്കാളിയെ മറച്ചുവെച്ചാണ്​ തന്‍റെ പേര് വലിച്ചിഴക്കുന്നത്​​. എറണാകുളം സെഷൻസ്​ കോടതിയിൽ നൽകിയ ഹരജി തള്ളിയതിനെത്തുടർന്നാണ്​ ഹരജിക്കാരൻ ഹൈകോടതിയെ സമീപിച്ചത്. ചലച്ചിത്രരംഗത്ത് പ്രവർത്തിക്കുന്ന ഹരജിക്കാരൻ ടി.വി ഷോകളിലും സജീവമാണ്.

പിതാവിന്‍റെ മരണത്തോടെ ചെറുപ്രായത്തിൽ കുടുംബത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവന്നതായി ഹരജിയിൽ പറയുന്നു. സാമ്പത്തിക ബുദ്ധിമുട്ടുള്ള കുടുംബത്തിന്‍റെ ഏകവരുമാനം നിലവിലെ തൊഴിലാണ്. ഗുരുതര രോഗം ബാധിച്ച്​ മാതാവ് ചികിത്സയിലാണ്​. പെൺകുട്ടിക്ക്​ യഥാർഥ പങ്കാളിയുമായുള്ള അടുത്ത ബന്ധം ബോധ്യപ്പെടുത്തുന്ന തെളിവ്​ തന്‍റെ പക്കലുണ്ട്​. ഇക്കാര്യങ്ങൾ അന്വേഷണ സംഘത്തിന്​ ബോധ്യ​പ്പെട്ടിട്ടുണ്ട്​​. എന്നിട്ടും തന്നെ കേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്നും​ ഹരജിയിൽ ആരോപിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newbornanticipatory bail pleamurder case
News Summary - throwing and killing newborn baby case: woman's friend filed anticipatory bail plea
Next Story