തുലാവർഷം ഇന്നെത്തും
text_fieldsതിരുവനന്തപുരം: കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ബുധനാഴ്ചയോടെ തുലാവർഷം കേരളത്തിലെത്തും. ഇടവപ്പാതി പിൻവാങ്ങാൻ വൈകിയതുമൂലം രണ്ടാഴ്ചക്ക് ശേഷമാണ് കേരളത്തിലേക്കുള്ള വടക്ക് കിഴക്കൻ മൺസൂണിെൻറ വരവ്.
28ന് ഇടവപ്പാതി പിൻവാങ്ങുന്നതിനൊപ്പം തമിഴ്നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ്, കർണാടകം എന്നിവിടങ്ങളിൽ തുലാവർഷവും എത്തും. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും 29ന് എറണാകുളം, ഇടുക്കി എന്നിവിടങ്ങളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അധികമഴ നൽകിയാണ് ഇടവപ്പാതി പിൻവാങ്ങുന്നത്. 37 ശതമാനം അധികമഴയാണ് ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ ലഭിച്ചത്. എന്നാൽ മലപ്പുറം, ഇടുക്കി, വയനാട് ജില്ലകളിൽ പ്രതീക്ഷിച്ചതിനേക്കാളും കുറവാണ് ലഭിച്ചത്. വയനാട് 18 ശതമാനവും തൃശൂരിൽ 12 ഉം ഇടുക്കിയിൽ ആറും മലപ്പുറത്ത് ഒരു ശതമാനവും മഴ കുറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.