മത്സ്യവിൽപനക്കാരനുമായി സമ്പർക്കം: തൂണേരിയിലെ 55പേരുടെ ഫലവും നെഗറ്റിവ്
text_fieldsനാദാപുരം: തൂണേരിയിലെ മത്സ്യവിതരണക്കാരെൻറ സമ്പർക്ക പട്ടികയിലുള്ള 55 പേരുടെ സ്രവ പരിശോധന ഫലം നെഗറ്റിവ്. കഴിഞ്ഞ ദിവസം 84 പേരുടെ ഫലവും നെഗറ്റിവായിരുന്നു. ജൂൺ ഒന്നിന് ശേഖരിച്ച സ്രവ പരിശോധന ഫലമാണ് പുറത്തുവന്നത്.
നാദാപുരം, പുറമേരി, തൂണേരി, കുന്നുമ്മൽ ഗ്രാമപഞ്ചായത്തുകളിൽ കോവിഡ് രോഗിയുടെ സമ്പർക്ക പട്ടികയിലെ സ്രവ പരിശോധന ഫലമാണ് പുറത്തുവന്നത്. കോവിഡ് രോഗിയുമായി വളരെ അടുത്ത് ഇടപഴകിയവരടക്കമുള്ളവരുടെ പരിശോധന ഫലവും ഇക്കൂട്ടത്തിലുണ്ട്.
ജൂൺ രണ്ടിന് ശേഖരിച്ച സമ്പർക്ക പട്ടികയിലുള്ളവരുടെ ഫലമാണ് ഇനി പുറത്ത് വരാനുള്ളത്. ഇതോടെ ആദ്യ ഘട്ട സ്രവ പരിശോധന പൂർത്തിയാകും. 250 ഓളം പേരാണ് കോവിഡ് രോഗിയുടെ സമ്പർക്ക പട്ടികയിലുള്ളത്. സ്രവ പരിശോധന ഫലം നെഗറ്റിവായവരും രണ്ടാഴ്ച ക്വാറൻറീനിൽ കഴിയണം.
കട തുറന്നതിനെതിരെ കേസെടുത്തു
നാദാപുരം: കെണ്ടയ്ൻമെൻറ് സോണിൽ തുറന്ന കടക്കെതിരെ നാദാപുരം പൊലീസ് കേസെടുത്തു. കല്ലാച്ചി കോർട്ട് റോഡിലെ ഹാർഡ് വേഴ്സ് കടക്കെതിരെയാണ് കേസെടുത്തത്.
കടകൾ തുറക്കരുതെന്ന നിർദേശം നിരവധി തവണ കടയുടമക്ക് നൽകിയിരുന്നതായി പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.