നിർമിച്ച് ദിവസങ്ങൾ കഴിയും മുമ്പേ റോഡ് തകർന്നു
text_fieldsതുറവൂർ: ആഴ്ചകൾക്ക് മുമ്പ് ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച റോഡ് തകർന്നു. തുറവൂർ റെയിൽവേ സ്റ്റേഷൻ-ചാവടി റോഡാണ് തകർന്നത്. കുത്തിയതോട് പഞ്ചായത്തിെൻറ കീഴിലുള്ള റോഡിെൻറ ടാർ ഇളകിപ്പോകുകയും കാൽനടക്കാർക്കുപോലും സഞ്ചരിക്കാൻ കഴിയാത്ത വിധം കുണ്ടുംകുഴിയുമായതിനെ തുടർന്ന് ജനങ്ങൾ സമരം നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് റോഡിൽ ഇൻറർലോക് വിരിച്ചത്.
ഇതാണ് ഇപ്പോൾ ഇളകിമാറി വലിയ കുഴികളായി രൂപംകൊണ്ടിരിക്കുന്നത്. മുഴുവൻ കട്ടകളും ഇളകിമാറിയ നിലയിൽ കാൽനടക്കാർക്കുപോലും കടന്നുപോകാൻ സാധിക്കാത്ത അവസ്ഥയാണ്. നിർമാണത്തിെൻറ മറവിൽ നടന്ന അഴിമതിയെക്കുറിച്ച് അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും റോഡ് പുതുക്കിപ്പണിയണമെന്നും ആവശ്യപ്പെട്ട് സമരത്തിന് ഒരുങ്ങുകയാണ് പ്രദേശവാസികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.