സവർക്കറെ വീരനാക്കാൻ ശ്രമം –തുഷാർ ഗാന്ധി
text_fieldsകോഴിക്കോട്: അന്തമാൻ ജയിലിൽ െവച്ച് പലവട്ടം ബ്രിട്ടീഷുകാർക്ക് മാപ്പപേക്ഷിച്ച ് കത്തയച്ച വി.ഡി. സവർക്കറെ വീരനാക്കാനാണ് ചിലരുടെ ശ്രമമമെന്ന് മഹാത്മാഗാന്ധിയുെ ട െകാച്ചുമകെൻറ മകൻ തുഷാർ അരുൺ ഗാന്ധി. സവർക്കറെ പോലുള്ള കപടബിംബങ്ങളെ പ്രതിഷ് ഠിക്കാനുള്ള ശ്രമം അങ്ങേയറ്റം ദുരന്തമാണ്. 70 വർഷങ്ങൾക്ക് മുമ്പ് ഗാന്ധിജിയെ െകാലപ് പെടുത്തിയവർ ഓർമകൾ പോലും ഇല്ലാതാക്കാൻ അദ്ദേഹത്തിെൻറ പടത്തിൽ വരെ വെടിവെക്കുകയ ാണെന്നും തുഷാർ ഗാന്ധി പറഞ്ഞു.
മുസ്ലിം സർവിസ് സൊസൈറ്റി (എം.ഇ.എസ്) സംഘടിപ്പിക്കുന്ന ഗാന്ധിജിയുടെ 150ാം ജന്മവാർഷികാഘോഷമായ ‘ഗാന്ധിസ്മൃതി’ ഉദ്ഘാടനം െചയ്യുകയായിരുന്നു അദ്ദേഹം. സർവർക്കർ ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ധീരമായ പ്രവൃത്തികൾ നടത്തിയിട്ടില്ലെന്ന് തുഷാർ ഗാന്ധി അഭിപ്രായപ്പെട്ടു. ഭഗത് സിങ്ങിനെപോലുള്ളവരാണ് യഥാർഥ വീരനായകർ. ഇവർക്ക് അപമാനമാണ് സവർക്കറെ പോലുള്ളവർ. യഥാർഥ നായകരെ മറന്ന് പുതിയ നായകരെ സൃഷ്ടിക്കുകയാണ് ‘പുതിയ ഇന്ത്യ’യിലെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിജിയുടെ ഓർമകളെപോലും ചിലർ ഭയക്കുന്നു.
ഒരു കാര്യത്തിലും സമത്വമില്ലാത്ത നാടായി ‘പുതിയ ഇന്ത്യ’ മാറി. ഇന്ത്യയിൽതന്നെയുള്ള സാമ്രാജ്യത്വമാണ് നമ്മെ ഭരിക്കുന്നത്.സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാത്തവർ രാജ്യസ്നേഹികളായി ചമയുകയാണ്. രാജ്യത്തെ െകട്ടിപ്പടുത്തവർ കണ്ട സ്വപ്നങ്ങൾ പൊലിഞ്ഞുപോയി. ഇത്തരം ഇന്ത്യയല്ല വേണ്ടത്. രാജ്യത്തെ കൊല്ലുന്നവരെ മറികടന്ന് യഥാർഥ ഇന്ത്യയെ തിരിച്ചുകൊണ്ടുവരണമെന്നും തുഷാർ ഗാന്ധി പറഞ്ഞു. തീവ്രവാദത്തിന് മതമില്ല. ‘പുതിയ ഇന്ത്യ’യുെട മതം വെറുപ്പിേൻറതാണ്. സാധാരണ മനുഷ്യനായിരുന്ന ഗാന്ധിജി തെൻറ ദൗർബല്യങ്ങളെ നിശ്ചയദാർഢ്യേത്താടെ മറികടന്നിരുന്നു.
ആൾക്കൂട്ട കൊലപാതകങ്ങൾെക്കതിരെ പറഞ്ഞവരെ തീവ്രവാദികളാക്കാനാണ് ശ്രമം. യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പുതിയ ഇന്ത്യക്ക് പുതിയ രാഷ്ട്രപിതാവിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. പുതിയ രാഷ്ട്രപിതാവുണ്ടായാൽ തെൻറ മുതുമുത്തച്ഛനെ തനിക്ക് സ്വന്തമാക്കാമായിരുെന്നന്നും തുഷാർ ഗാന്ധി കളിയാക്കി. എം.ഇ.എസ് പ്രസിഡൻറ് ഡോ.പി.എ. ഫസൽ ഗഫൂർ അധ്യക്ഷതവഹിച്ചു.
എം.കെ. രാഘവൻ എം.പി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി സി.ടി. സക്കീർ ഹുസൈനും ജില്ല സെക്രട്ടറി എ.ടി.എം. അഷ്റഫും അതിഥികൾക്ക് ഉപഹാരം നൽകി. ജനറൽ സെക്രട്ടറി പ്രഫ.പി.ഒ.ജെ. ലബ്ബ സ്വാഗതവും ജില്ല പ്രസിഡൻറ് പി.കെ. അബ്ദുൽ ലത്തീഫ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.