പാസ്പോര്‍ട്ട് ജാമ്യത്തിൽ നാട്ടിലെത്താന്‍ വഴി തേടി തുഷാര്‍
text_fieldsഅജ്മാന്: വണ്ടിചെക്ക് കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ബി.ഡി.ജെ.എസ് നേതാവ ് തുഷാര്‍ വെള്ളാപ്പള്ളി, യാത്രാവിലക്ക് മറികടക്കാന്‍ വഴി തേടുന്നു. യു.എ.ഇ സ്വദേശികളുട െ പാസ്പോര്‍ട്ട് ജാമ്യം നല്കി നാട്ടിലേക്ക് പോകാനാണ് ശ്രമം. ഇതിനായി കോടതിയില്‍ ഇന്നലെ പ ്രത്യേക അപേക്ഷ നല്കി.
കേസ് ഒത്തുതീര്‍പ്പാക്കാനുള്ള നീക്കങ്ങള്‍ വിജയം കാണാത്ത പശ്ചാത്തലത്തിൽ പാസ്പോർട്ട് തിരിച്ചെടുത്ത് നാട്ടിലേക്ക് മടങ്ങൽ നീളുമെന്നതിനാലാണ് സ്വദേശി പൗരന്മാരുടെ പാസ്പോര്ട്ടുകള് ജാമ്യം നല്കി നാട്ടില്‍ പോകാന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ അഭിഭാഷകര്‍ അജ്മാന് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിച്ചത്. പാസ്പോര്‍ട്ട് ജാമ്യം നല്കാന് തയാറായ യു.എ.ഇ പൗരന്മാര് ആരാണെന്ന് വ്യക്തമല്ല. കുറ്റാരോപിതെൻറ അസാന്നിധ്യത്തില്‍ കേസിെൻറ ബാധ്യതകള്‍ മുഴുവന്‍ ഏറ്റെടുക്കാന്‍ സാമ്പത്തിക ശേഷിയുള്ള സ്വദേശികളുടെ പാസ്പോര്‍ട്ട് മാത്രമേ സ്വീകാര്യമാവൂ.
സ്വദേശിയുടെ പാസ്പോര്‍ട്ട് ജാമ്യം നല്കി നാട്ടിലേക്ക് മടങ്ങിയാല്‍ വിചാരണക്കും മറ്റും കോടതി വിളിപ്പിക്കുന്ന സമയങ്ങളില്‍ യു.എ.ഇയില്‍ തിരിച്ചെത്തിയാല്‍ മതിയാകും.
തിരിച്ച് എത്തുന്നതില്‍ വീഴ്ചയുണ്ടായാല്‍ പാസ്പോര്‍ട്ട് ജാമ്യം നല്കിയ സ്വദേശികള്‍ കേസിെൻറ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരുെമന്നാണ് യു.എ.ഇ നിയമം. ഇതിനിടെ പരാതിക്കാരനായ നാസില്‍ അബ്ദുല്ലയെ അനുനയിപ്പിച്ച് ഒത്തുതീര്‍പ്പ് ഉണ്ടാക്കാനുള്ള ശ്രമങ്ങളും സമാന്തരമായി പുരോഗമിക്കുന്നുണ്ട്. തുഷാർ യു.എ.ഇയിൽ നിർമാണ കമ്പനി നടത്തിയിരുന്ന കാലത്ത് ഉപകരാർ ജോലികൾ ചെയ്യിച്ച വകയിലാണ് നാസിൽ അബ്ദുല്ലക്ക് പണം നൽകാനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.