തുഷാർ തൃശൂരിൽ മത്സരിക്കും; എസ്.എൻ.ഡി.പി ഭാരവാഹിത്വം രാജിെവക്കില്ല
text_fieldsആലപ്പുഴ: രണ്ട് സീറ്റിൽക്കൂടി ബി.ഡി.ജെ.എസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി തൃശൂരിൽ മത്സരിക്കും. വൈസ് പ്രസിഡൻറ് പൈലി വാത്യാട്ടാണ് വയനാട് മണ്ഡലത്തിലെ സ്ഥാനാർഥി. വ്യാഴാഴ് ച മുതൽ പ്രചാരണം തുടങ്ങുമെന്നും എസ്.എൻ.ഡി.പി വൈസ് പ്രസിഡൻറുസ്ഥാനം രാജിവെക്കാതെയാണ് മത്സരരംഗത്തിറങ്ങുന്നതെന്നും തുഷാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വെള്ളാപ്പള്ളി നടേശെൻറ അനുഗ്രഹത്തോടെയാണ് താൻ മത്സരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
വയനാട് മണ്ഡലം ബി.ജെ.പി ആവശ്യപ്പെട്ടിട്ടില്ല. വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കാനെത്തിയാൽ സ്ഥാനാർഥിത്വത്തിൽ മാറ്റമുണ്ടാകും. ആവശ്യമെങ്കിൽ എസ്.എൻ.ഡി.പി ഭാരവാഹിത്വം രാജിവെക്കുമെന്നായിരുന്നു നേരേത്ത തുഷാർ പറഞ്ഞിരുന്നത്. എന്നാൽ, അത്തരമൊരു ആവശ്യം ഉയർന്നുവന്നിട്ടില്ലെന്നും സ്ഥാനാർഥിയാകുന്നതിന് സമുദായ സംഘടനയിലെ ഭാരവാഹിത്വം തടസ്സമല്ലെന്നും തുഷാർ വ്യക്തമാക്കി. ഭാരവാഹിത്വത്തിലിരുന്ന് മത്സരിക്കരുതെന്നത് വെള്ളാപ്പള്ളി നടേശെൻറ ആഗ്രഹമാണെന്നും അത് യോഗത്തിെൻറ തീരുമാനമല്ലെന്നും തുഷാർ വ്യക്തമാക്കി.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ പൂർവവിദ്യാർഥിയായ തനിക്ക് സംഘടനാപരമായും തൃശൂരിൽ നല്ല ബന്ധങ്ങളുണ്ടെന്നും തുഷാർ കൂട്ടിച്ചേർത്തു.ടി.വി. ബാബു(ആലത്തൂർ), തഴവ സഹദേവന്‍ (മാവേലിക്കര), ബിജുകൃഷ്ണന്‍ (ഇടുക്കി) എന്നിവരാണ് ബി.ഡി.ജെ.എസിെൻറ മറ്റ് സ്ഥാനാർഥികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.