മുഖ്യമന്ത്രിയെയും പ്രശാന്തിനെയും അഭിനന്ദിച്ച് തുഷാറിന്റെ ഫേസ്ബുക്ക് കുറിപ്പ്; വിവാദമായതോടെ വിശദീകരണം
text_fieldsമുഖ്യമന്ത്രിയും വട്ടിയൂർക്കാവിൽ നിന്ന് ജയിച്ച വി.കെ. പ്രശാന്തുമായുള്ള ചിത്രത്തിനൊപ്പം ‘പിന്നാക്കക്കാരനായ മുഖ്യമന്ത ്രിയും മുന്നാക്ക ഭൂരിപക്ഷ മണ്ഡലത്തിൽനിന്ന് വിജയിച്ച പിന്നാക്കക്കാരനും തല ഉയർത്തി നിൽക്കുന്ന കാഴ്ച അധഃസ്ഥിത ജനവിഭാഗങ്ങൾക്ക് പ്രതീക്ഷ പകരുന്നതാണ്’ എന്നതായിരുന്നു പോസ്റ്റ്.
ബി.ഡി.ജെ.എസ് നേതാവിന്റെ മനസ്സിലിരിപ്പ് ഇതായിരുന്നു എന്ന അടിക്കുറിപ്പോടെ നിമിഷങ്ങൾക്കകം ഇതിെൻറ സ്ക്രീൻഷോട്ട് വൈറലായി. സംഭവം വിവാദമായതോടെ അഡ്മിൻ പാനലിലെ ഒരാൾക്ക് പറ്റിയ അബദ്ധമായിരുെന്നന്ന് കാണിച്ച് പോസ്റ്റ് പിൻവലിച്ചു. പിന്നീട് അഡ്മിൻ പാനലിലെ ഒരാളുടെ പേരിൽ മാപ്പപേക്ഷയുമായി പേജിൽ എത്തിയെങ്കിലും ബി.ജെ.പി അണികളുടെ വിമർശനം കൂടുതൽ ശക്തമായി.
ഇതിനുപിന്നാലെ, വിശദീകരണവുമായി തുഷാർ വെള്ളാപ്പള്ളി തന്നെ നേരിട്ട് രംഗത്തെത്തിയിട്ടുണ്ട്. ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നത് അഡ്മിന് പാനലാണെന്നും അതിലൊരു സഹോദരന് കിരണ്‍ ചന്ദ്രന് അദ്ദേഹത്തിന്റെ ഫോണില്‍ നിന്നും അബദ്ധവശാല്‍ എന്റെ ഫെയ്സ്ബുക്കിലേക്ക് വന്ന ഒരു പോസ്റ്റ് എനിക്കും എന്റെ സഹപ്രവര്‍ത്തകര്‍ക്കും ഒരുപോലെ വേദനയുളവാക്കുന്നതാണെന്നും തുഷാർ പറയുന്നു. അശ്രദ്ധയായി പേജ് കൈകാര്യം ചെയ്തതിലുള്ള പിഴവിന് തുഷാർ ക്ഷമ ചോദിക്കുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.