തുഷാറിനെതിരായ വണ്ടിച്ചെക്ക് കേസ് ഒത്തുതീര്‍പ്പിലേക്ക്
text_fieldsദുബൈ: ബി.ഡി.ജെ.എസ് നേതാവും എൻ.ഡി.എ കേരള കൺവീനറുമായ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരാ യ വണ്ടിച്ചെക്ക് കേസ് കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പാക്കാന്‍ ചർച്ച തുടങ്ങി. ദുബൈയില്‍ തുഷാർ താമസിക്കുന്ന ഹോട്ടലിൽ അരമണിക്കൂർ നേരം നടന്ന ആദ്യഘട്ട ചര്‍ച്ചക്കു ശേഷം പ്ര ശ്നം രമ്യമായി പരിഹരിക്കാനാണ് ആഗ്രഹമെന്ന് തുഷാറും പരാതിക്കാരന് കൊടുങ്ങല്ലൂർ സ ്വദേശി നാസിൽ അബ്ദുല്ലയും അറിയിച്ചു. ആവശ്യപ്പെട്ട പണം നല്‍കിയല്ല ഒത്തുതീര്‍പ്പെന്ന് തുഷാർ വ്യക്തമാക്കി.
മാധ്യമ കാമറകൾക്കു മുഖംനൽകാതെ സംസാരിച്ച നാസിൽ പ്രശ്നം പരിഹരിച്ചതായി അറിയിച്ചെങ്കിലും ഒത്തുതീർപ്പ് വ്യവസ്ഥയെന്താണെന്നു വെളിപ്പെടുത്തിയിട്ടില്ല. ചർച്ച അടുത്ത ദിവസവും തുടരും. തെൻറ ചെക്ക് മോഷ്ടിച്ച് കേസിൽ കുടുക്കിയെന്നും കോടതിക്ക് പുറത്ത് ഒത്തുതീർപ്പിനില്ലെന്നും ജാമ്യം ലഭിച്ചയുടനെ മാധ്യമങ്ങളോട് പറഞ്ഞ തുഷാര്‍, ദുബൈയിൽ താമസിക്കുന്ന ഹോട്ടലിലേക്ക് നാസിലിനെ വിളിച്ചുവരുത്തിയാണ് ചർച്ച നടത്തിയത്. തന്നെ ചതിക്കണമെന്ന് നാസിൽ ആഗ്രഹിച്ചിട്ടില്ല എന്നു ബോധ്യമായി. ദൈവവിശ്വാസിയായ നാസിൽ ചതിയിലൂടെ ലഭിക്കുന്ന പണം വേണ്ട എന്നുതന്നെ തുറന്നുപറഞ്ഞിട്ടുണ്ട്.
ഇരുവരുടെയും വിഷമങ്ങളും പ്രശ്നങ്ങളും പരസ്പരം മനസ്സിലാക്കിയതാണ് ഒത്തുതീര്‍പ്പിന് വഴിയൊരുക്കിയതെന്നും ചര്‍ച്ചയില്‍ മധ്യസ്ഥരില്ല എന്നും വ്യക്തമാക്കിയ തുഷാർ, മാധ്യമങ്ങളാണ് ഇൗ പ്രതിസന്ധി പരിഹരിക്കുന്നതിനു വലിയ അളവുവരെ സഹായകമായത് എന്നും സൂചിപ്പിച്ചു. തങ്ങള്‍ നല്ല സുഹൃത്തുക്കളായി മാറി. തെൻറ യു.എ.ഇയിലെ സൗഹൃദങ്ങൾ ഉപയോഗപ്പെടുത്തി നസീലിെൻറ കമ്പനി പ്രവർത്തനങ്ങൾക്കാവശ്യമായ പിന്തുണകൾ നൽകാൻ ശ്രമിക്കും.
തുഷാർ യു.എ.ഇയിൽ നടത്തിയിരുന്ന ബോയിങ് കൺസ്ട്രക്ഷൻ കമ്പനിയിൽ സബ്കോൺട്രാക്ട് ജോലികൾ ചെയ്ത വകയിൽ നാസിൽ അബ്ദുല്ലക്ക് നൽകിയ ചെക്ക് അക്കൗണ്ടിൽ പണമില്ലെന്നു കണ്ട് മടങ്ങിയതാണ് കേസിലേക്കും അറസ്റ്റിലേക്കും നയിച്ചത്.കേരള മുഖ്യമന്ത്രിയും കേന്ദ്ര സർക്കാർ ഉന്നതരും പ്രത്യേക താൽപര്യമെടുത്തതിനെ തുടർന്ന് വ്യവസായ പ്രമുഖൻ എം.എ. യൂസുഫലി അഭിഭാഷകനെയും ജാമ്യത്തുകയും എത്തിച്ചുനൽകി തുഷാറിനെ ജാമ്യത്തിലിറക്കുകയായിരുന്നു. എന്നാൽ, പാസ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരിക്കുന്നതിനാൽ യു.എ.ഇ വിട്ട് പോകുവാൻ അനുമതിയില്ല. ഞായറാഴ്ച അജ്മാൻ കോടതിയിൽ വീണ്ടും ഹാജരാകുേമ്പാൾ പരാതിക്കാരൻ കേസിൽനിന്ന് പിന്മാറിയ വിവരം ബോധ്യപ്പെടുത്തിയാൽ പാസ്പോർട്ട് തിരിച്ചെടുക്കാനും നാട്ടിലേക്ക് മടങ്ങാനുമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.