തുഷാറിന് വേണ്ടി മുഖ്യമന്ത്രി; നടപടി വേദനിപ്പിച്ചെന്ന് നാസിലിന്‍റെ ഉമ്മ VIDEO
text_fieldsതൃശൂർ: ചെക്ക് കേസിൽ യു.എ.ഇയിൽ അറസ്റ്റിലായ തുഷാർ വെള്ളാപ്പള്ളിയെ പുറത്തിറക്കാൻ ശ്രമം നടത്തിയ മുഖ്യമന്ത്രി പ ിണറായി വിജയനെതിരെ പരാതിക്കാരൻ നാസിൽ അബ്ദുല്ലയുടെ മാതാവ്. മുഖ്യമന്ത്രിയുടെ നടപടി വേദനിപ്പിച്ചെന്ന് ന ാസിലിന്റെ ഉമ്മ റാബിയ പറഞ്ഞു. തുഷാറിനായി മുഖ്യമന്ത്രി ഇടപെട്ടതിൽ മനഃപ്രയാസമുണ്ടെന്നും റാബിയ മാധ്യമങ്ങളോ ട് പറഞ്ഞു.
നാസിൽ ജയിലിലായ വിവരം അറിഞ്ഞതിന് പിന്നാലെയുള്ള വിഷമമാണ് പിതാവിന് പക്ഷാഘാതം ഉണ്ടാകാൻ കാരണം. സ് ഥലംവിറ്റും ബന്ധുക്കളിൽ നിന്ന് വായ്പ വാങ്ങിയും സ്വരൂപിച്ച പണം കൊണ്ടാണ് മകനെ പുറത്തിറക്കിയത്. ബന്ധുക്കൾക്ക് ഇനിയും പണം നൽകാനുണ്ടെന്നും റാബിയ പറഞ്ഞു.
തുഷാറിൽ നിന്ന് പണം ലഭിക്കാത്തതിനെ തുടർന്ന് ജീവനക്കാർക്കും മറ്റും നാസിൽ ചെക്ക് നൽകി. ജയിലിലായതിനെ തുടർന്ന് കമ്പനി നിർത്തേണ്ടിവന്നു. ഇതേതുടർന്ന് പണം ലഭിക്കാനുള്ളവർ വീട്ടിൽ വന്നു തുടങ്ങി. വിഷമങ്ങളൊന്നും മകൻ വീട്ടിൽ പറയാറില്ല. നിലവിൽ താമസിക്കുന്ന വീട് മാത്രമേ ബാക്കിയുള്ളൂ. മൂന്നര വർഷത്തിനിടെ ഒരാഴ്ച മാത്രമാണ് മകൻ വീട്ടിൽ വന്നതെന്നും നാസിലിന്‍റെ മാതാവ് വ്യക്തമാക്കി.
അതേസമയം, ഒത്തുതീർപ്പിന് തയ്യാറാണെന്ന് നാസിൽ അബ്ദുല്ല മാധ്യമങ്ങളോട് പറഞ്ഞു. തുഷാർ വെള്ളാപ്പള്ളി ചെയ്ത കൊടും വഞ്ചന മൂലമാണ് ജയിൽ വാസം ഉൾപ്പെടെ നിരവധി പ്രതിസന്ധികൾ തനിക്ക് നേരിടേണ്ടി വന്നത്. ചെക്ക് മോഷ്ടിച്ചതാണ് എന്ന തുഷാറിെൻറ വാദം കള്ളമാണ്. നിയമ നടപടികളുമായി മുന്നോട്ടു പോവുക തന്നെ ചെയ്യുമെന്നും നാസിൽ വ്യക്തമാക്കി.
പത്തു വർഷം മുൻപ് നൽകിയ പത്തു മില്യൻ ദിർഹമിന്റെ ചെക്ക് കേസിലാണ് തുഷാര് വെള്ളാപ്പള്ളി ചൊവ്വാഴ്ച യു.എ.ഇയിൽ അറസ്റ്റിലായത്. വിവരം അറിഞ്ഞതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രിക്ക് തുഷാറിന് സഹായം എത്തിക്കണമെന്ന് അഭ്യർഥിച്ച് കത്തയച്ചു. വ്യവസായ പ്രമുഖൻ എം.എ. യൂസുഫലി ജാമ്യസംഖ്യ നൽകിയതും അഭിഭാഷകരെ ഏർപ്പെടുത്തിയതും വഴി വ്യാഴാഴ്ച തുഷാറിന് ജാമ്യം ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.