തുഷാർ പ്രതിയായ ചെക്ക് കേസ്: നാസിലിനായി മുഖ്യമന്ത്രി ഇടപെടണം –സുഹൃത്തുക്കൾ
text_fieldsകോഴിക്കോട്: എൻ.ഡി.എ സംസ്ഥാന കൺവീനർ തുഷാർ വെള്ളാപ്പള്ളി പ്രതിയായ ചെക്ക് കേസിൽ പ രാതിക്കാരനായ നാസിൽ അബ്ദുല്ലക്ക് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തരമ ായി ഇടപെടണമെന്ന് നാസിലിെൻറ സുഹൃത്തുക്കളും എൻജിനീയറിങ് കോളജിലെ സഹപാഠികളും വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഗൾഫിലെ ഒത്തുതീർപ്പ് ചർച്ചകളിൽ തീരുമാനമായിട്ടില്ല.
പ്രതിസ്ഥാനത്തുള്ള തുഷാറിനെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. കേസ് അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാനാണ് തുഷാറിെൻറ നീക്കമെന്നും പൊതുസമൂഹവും ഭരണകൂടവും നാസിലിനും കുടുംബത്തിനും നീതി ലഭിക്കാൻ സഹായിക്കണെമന്നും സഹപാഠികൾ ആവശ്യപ്പെട്ടു. ടി.പി.എം. ഹാഷിർ അലി, കെ.എം. സുഹൈർ, വിവേക് തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വെള്ളാപ്പള്ളി നടേശൻ രാജിവെക്കണം –എസ്.എൻ.ഡി.പി യോഗം സംരക്ഷണ സമിതി
കൊച്ചി: തട്ടിപ്പുകേസുകളിൽ ആരോപണവിധേയരായ വെള്ളാപ്പള്ളി നടേശനും മകൻ തുഷാർ വെള്ളാപ്പള്ളിയും എസ്.എൻ.ഡി.പി യോഗത്തിൽനിന്ന് രാജിവെക്കണമെന്ന് എസ്.എൻ.ഡി.പി യോഗം സംരക്ഷണ സമിതി. യോഗം വൈസ് പ്രസിഡൻറ് തുഷാർ അജ്മാനിൽ വണ്ടിച്ചെക്ക് കേസിൽ അറസ്റ്റിലായത് ശ്രീനാരായണ സമൂഹത്തിന് അപമാനമാണ്. യോഗത്തിെൻറയും എസ്.എൻ ട്രസ്റ്റിെൻറയും കോളജുകളിലെ നിയമനത്തിനും പ്രവേശത്തിനും കോടികളുടെ അഴിമതിയാണ് നടക്കുന്നതെന്നും സമിതി ആരോപിച്ചു. അഡ്വ. എസ്. ചന്ദ്രസേനൻ, പി.പി. രാജൻ, അഡ്വ. പി.എം. മധു എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.