Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയന്ത്രതകരാർ; വയനാട്ടിൽ...

യന്ത്രതകരാർ; വയനാട്ടിൽ റീപോളിങ്​ നടത്തണമെന്ന്​ തുഷാർ വെള്ളാപ്പള്ളി

text_fields
bookmark_border
യന്ത്രതകരാർ; വയനാട്ടിൽ റീപോളിങ്​ നടത്തണമെന്ന്​ തുഷാർ വെള്ളാപ്പള്ളി
cancel
കൽപ്പറ്റ: വയനാട്​ ലോക്​സഭാ മണ്ഡലത്തി​ൽ വോട്ടിങ്​ യന്ത്രത്തിൽ തകരാർ എന്ന പരാതി ഉയർന്നതോടെ റീപോളിങ്​ ആവശ്യ പ്പെട്ട്​ എൻ.ഡി.എ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി. അരപ്പട്ടയിലെ മൂപ്പനാട്​ പഞ്ചായത്തിലെ ബൂത്ത്​ നമ്പർ 79 ൽ വോട്ടിങ്​ യന്ത്രം തകരാറിലായിട്ടും പോളിങ്​ തുടർന്നെന്നും റീപോളിങ്​ നടത്തണമെന്നും തുഷാർ ആവശ്യപ്പെട്ടു.

സി.എം.എസ്​ ഹയർ സെക്കൻററി സ്​കൂളിൽ പ്രവർത്തിക്കുന്ന ബൂത്ത്​ 79 ലാണ്​ യന്ത്ര തകരാർ സംഭവിച്ചത്​. രണ്ടു തവണ അമർത്തിയിട്ടും വോട്ട്​ രേഖപ്പെടുത്തിയില്ലെന്നാണ്​ പരാതി. ഇക്കാര്യം ശ്രദ്ധയിൽപെടുത്തിയിട്ടും യന്ത്രം മാറ്റിയി​ല്ലെന്നും അതിനാൽ റീപോളിങ്​ നടത്തണമെന്നും ആവശ്യപ്പെട്ട്​ തുഷാർ മുഖ്യ തെരഞ്ഞെടുപ്പ്​ ഏജൻറ്​ അഡ്വക്കറ്റ്​ സുനിൽ കുമാർ മുഖേന വരണാധികാരിക്ക്​ കത്ത്​ നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thushar vellappallykerala newsWayanad Newsndalok sabhare-pollingconstituencyEVM malfunctionLok Sabha Electon 2019
News Summary - Thushar Vellappally, NDA candidate from Wayanad Lok Sabha constituency, demands re-polling after EVM malfunction- Kerala news
Next Story