തുഷാർ: ഇടപെട്ടത് വ്യക്തിപരമായല്ലെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: തുഷാർ വെള്ളാപ്പള്ളി യു.എ.ഇ യിൽ ജയിലിലായപ്പോൾ ഇടപെട്ടത് വ്യക്തി താൽപര്യപ്രകാരമായിരുന്നില ്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തുഷാർ എന്തായിരുെന്നന്ന് എല്ലാവർക്കും അറിയാം. തുഷാറിനെപ്പോലെ ഒരാൾ ഇങ് ങനെ ജയിലിൽ കിടക്കുേമ്പാൾ അദ്ദേഹത്തിെൻറ ആരോഗ്യകാര്യങ്ങളിൽ നിയമപരമായി ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ശ്രദ്ധിക്കണെമന്ന് കേന്ദ്രത്തോട് സംസ്ഥാന സർക്കാർ എന്ന നിലക്കാണ് പറഞ്ഞത്. അേന്നരം തന്നെ അത് പുറത്തുപറയുകയും ചെയ്തെന്നും അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിച്ചു.
ഗോകുലം ഗോപാലെൻറ മകൻ സമാനകേസിൽ ജയിലിലായത് ചോദിച്ചേപ്പാൾ ‘വരെട്ട’ എന്നായിരുന്നു പ്രതികരണം. സാധാരണഗതിയിൽ ജയിലിൽ കഴിയുന്നവരുടെ കാര്യത്തിൽ ഇടപെട്ടിട്ടുണ്ട്. ഷാർജ ഭാരണാധികാരി വന്നപ്പോൾ നിയമപരമായി പറ്റുന്നവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. വിട്ടയക്കുകയും ചെയ്തു. ജയിലിൽ കിടക്കുന്നവരും കേസ് നേരിടുന്നവരുമായ മലയാളികൾക്ക് നിയമസഹായം നൽകാൻ സെൽ തുടങ്ങുന്നുണ്ട്. ചിലർ നിസ്സാര കാരണങ്ങൾക്കും ജയിലിൽ പോകും. അത്തരം ആളുകളെ സഹായിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.