Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസുഭാഷ് വാസു...

സുഭാഷ് വാസു കൂട്ടത്തില്‍ നിന്ന്​ ചതിച്ചു -തുഷാർ വെള്ളാപ്പള്ളി

text_fields
bookmark_border
Thushar-Vellappally-Subhash-Vasu
cancel

ചേര്‍ത്തല: സുഭാഷ് വാസു കൂട്ടത്തില്‍ നിന്ന്​ തന്നെയും സംഘടനയെയും ചതിച്ചെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡൻറ്​ ത ുഷാർ വെള്ളാപ്പള്ളി. പാർട്ടി സംസ്ഥാന കൗണ്‍സില്‍ യോഗത്തിനുശേഷം മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കട്ടച്ചിറയിലെ വെള്ളാപ്പള്ളി നടേശൻ കോളജ്​ ഓഫ്​ എൻജിനീയറിങ്ങിലെ സാമ്പത്തിക പ്രശ്‌നമാണ് സുഭാഷ് വാസുവുമായി തെറ്റാന്‍ കാരണം. രണ്ടു വര്‍ഷമായി തുടരുന്ന തട്ടിപ്പിൽ 125 കോടിയിലേറെ പണം സുഭാഷ്​ കൈക്കലാക്കിയിട്ടുണ്ട്. ഫീസായി കോളജില്‍ നിന്ന്​ 107 കോടി കൈവശപ്പെടുത്തിയിട്ടുണ്ട്. എസ്.എന്‍.ഡി.പിയുടെ മൈക്രോ​ ഫിനാന്‍സു വഴിയും തട്ടിപ്പു നടന്നിട്ടുണ്ട്. ത​​െൻറ വ്യാജ ഒപ്പിട്ടുപോലും സുഭാഷ്​ തട്ടിപ്പു നടത്തിയിട്ടുണ്ട്​​.

സുഭാഷ് വാസുവിനെതിരായ നടപടി 20ന് നടക്കുന്ന സംസ്ഥാന കൗണ്‍സില്‍ തീരുമാനിക്കും. നിയമപരമായി നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനാണ് വൈകുന്നത്. നാമനിർദേശ പത്രികയിൽ ആര്‍ക്കു വേണമെങ്കിലും ഒപ്പിടാം. നടപടിക്ക്​ ശേഷം മാത്രമേ സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തിന്‍റെ കാര്യം ചര്‍ച്ച ചെയ്യൂ. മാന്യതയുണ്ടെങ്കിൽ അത്​ രാജിവെക്കുകയാണ്​ വേണ്ടത്​. പാര്‍ട്ടിക്കു കിട്ടേണ്ട സ്ഥാനമാനങ്ങള്‍ക്ക് സുഭാഷ് തടസ്സം സൃഷ്​ടിച്ചിട്ടുണ്ട്​. മക്കാവുവില്‍ തനിക്ക്​ ഫ്ലാറ്റുണ്ടെന്ന് തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം നിര്‍ത്തുമെന്നും തുഷാർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thushar vellappallykerala newsbdjsmalayalam newsSubhash Vasu
News Summary - Thushar Vellappally Subhash Vasu bdjs -Kerala News
Next Story