തുഷാറിനേറ്റത് കനത്ത തിരിച്ചടി; കെട്ടിവെച്ച കാശുപോയി
text_fieldsകൽപറ്റ: വയനാട് പാർലമെൻറ് മണ്ഡലത്തിലെ പ്രധാന പോരാട്ടം താനും രാഹുൽ ഗാന്ധിയും തമ്മിലാണെന്ന അവകാശവാദവുമായി തെരഞ്ഞെടുപ്പിെൻറ ഗോദയിലിറങ്ങിയ തുഷാർ െവള്ളാപ്പള്ളിക്ക് മണ്ഡലം നൽകിയത് കനത്ത തിരിച്ചടി. കേവലം 78816 വോട് ടുകൾ മാത്രമാണ് എൻ.ഡി.എ സ്ഥാനാർഥിയായി കളത്തിലിറങ്ങിയ ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡൻറിന് ലഭിച്ചത്. കഴിഞ്ഞ തവ ണ അത്രയൊന്നും അറിയപ്പെടാത്ത ബി.ജെ.പി സ്ഥാനാർഥി പി.ആർ. രശ്മിൽനാഥിന് 80752 വോട്ടുകിട്ടിയ സ്ഥാനത്താണ് വമ്പൻ പ്രചാരണ കോലാഹലവുമായി കളംനിറഞ്ഞ തുഷാർ വെള്ളാപ്പള്ളിക്ക് അത്രയും വോട്ടു നേടാൻ കഴിയാതിരുന്നത്. രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം 431195 വോട്ടിലെത്തിയപ്പോഴാണ് പോൾ ചെയ്തതിെൻറ ആറിെലാന്ന് വോട്ട് ലഭിക്കാത്തതിനാൽ തുഷാറിന് കെട്ടിവെച്ച കാശ് തിരികെ കിട്ടാതെ പോയത്.
നേരത്തേ, രണ്ടു സ്ഥാനാർഥികെള രംഗത്തിറക്കിയശേഷം അവരെ മാറ്റിയാണ് തുഷാർ ചുരം കയറിയെത്തിയത്. ഒട്ടും സാധ്യതയില്ലാതിരുന്ന വയനാട് മണ്ഡലം ബി.ഡി.ജെ.എസിന് ബി.ജെ.പി വിട്ടുനൽകിയതായിരുന്നു. ഈ സീറ്റിൽ മെറ്റാരു പാർട്ടിക്കാരനായ ബിസിനസുകാരനെ മത്സരിപ്പിക്കാൻ ബി.ഡി.ജെ.എസ് നിശ്ചയിച്ചു. തുടർന്ന് പേയ്മെൻറ് സീറ്റ് വിവാദം മുളപൊട്ടിയതോടെ ഇയാളെ മാറ്റി പാർട്ടി സംസ്ഥാന ഭാരവാഹിയായ പൈലി വാത്യാട്ടിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. പിന്നീടാണ് വയനാട്ടിൽ രാഹുൽ മത്സരിക്കുമെന്നുറപ്പായത്.
തൃശൂരിൽ തെൻറ സ്ഥാനാർഥിത്വം ഉറപ്പിച്ചിരുന്ന തുഷാർ ഇതോടെ വയനാട്ടിലേക്ക് കൂടുമാറുകയായിരുന്നു. രാഹുലിനെതിരെ താമര ചിഹ്നത്തിൽ ശക്തനായ സ്ഥാനാർഥിയെ രംഗത്തിറക്കാൻ ബി.ജെ.പി താൽപര്യം പ്രകടിപ്പിച്ചെങ്കിലും സീറ്റ് വിട്ടുകൊടുക്കാൻ തുഷാർ തയാറായില്ല. സുരേഷ് ഗോപിയെ വയനാട്ടിൽ മത്സരിപ്പിക്കാനായിരുന്നു ബി.ജെ.പി ആേലാചിച്ചിരുന്നത്. തുഷാർ വഴങ്ങാതിരുന്നതോടെ സുരേഷ് ഗോപിയെ തൃശൂരിൽ രംഗത്തിറക്കുകയായിരുന്നു.
തുഷാറിെൻറ പ്രചാരണത്തിൽ ബി.ജെ.പി അണികൾ സജീവമല്ലെന്ന് പ്രചാരണത്തിനിടയിൽതെന്ന ബി.ഡി.ജെ.എസ് ചൂണ്ടിക്കാട്ടിയിരുന്നു. വോട്ടെടുപ്പിനുശേഷം പാർട്ടി ജില്ല പ്രസിഡൻറ് ഇക്കാര്യത്തിൽ പരസ്യമായി എതിർപ്പു പ്രകടിപ്പിക്കുകയും ചെയ്തു. താമര ചിഹ്നത്തിൽ കരുത്തനായ സ്ഥാനാർഥിയെ നിർത്തിയാൽ താരതമ്യേന മികച്ച പ്രകടനം കാഴ്ചവെക്കാമായിരുന്നുവെന്ന് അഭിപ്രായമുണ്ടായിരുന്ന ബി.ജെ.പി അണികൾ പ്രചാരണത്തിൽ കാര്യമായി രംഗത്തുണ്ടായിരുന്നില്ല. ഫലപ്രഖ്യാപനത്തോടെ ഇക്കാര്യത്തെച്ചാല്ലി ബി.ജെ.പിയും ബി.ഡി.ജെ.എസും തമ്മിലുള്ള അസ്വാരസ്യം വരുംദിവസങ്ങളിൽ മൂർച്ഛിക്കാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.