ടിക്കറ്റ് കാൻസലേഷൻ: റെയിൽവേ ഈടാക്കിയത് 6,000 കോടി
text_fieldsതിരുവനന്തപുരം: കഴിഞ്ഞ നാല് വർഷത്തിനിടെ ടിക്കറ്റ് കാൻസലേഷനിലൂടെ റെയിൽവേ സമ്പാദിച്ചത് ആറായിരത്തിൽപരം കോടി രൂപ. 2019 മുതൽ 2023 വരെയുള്ള നാല് സാമ്പത്തിക വർഷത്തിലായി 6113.8 കോടി രൂപയാണ് യാത്ര ചെയ്യാത്തവരിൽ നിന്നും റെയിൽവേ നേടിയത്.
2022-23 കാലയളവിലാണ് ഏറ്റവും കൂടുതൽ പിഴ ഈടാക്കിയത് -2019.74 കോടി. കോവിഡും ലോക്ഡൗണും കാരണം രാജ്യത്തിന്റെ ചലനം നിലച്ച 2020-21വർഷത്തിലും 710.54 കോടി രൂപ ഈടാക്കി. കോട്ടക്കൽ പുലിക്കോട് സ്വദേശി തൈക്കാട്ട് ജംഷിദിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഈ വിവരം.
2019-20 വർഷത്തിൽ 1724.44 കോടി രൂപയാണ് ഈ ഇനത്തിൽ റെയിൽവേ സമ്പാദിച്ചത്. 2021-22 വർഷത്തിൽ 1569.08 കോടി രൂപയും ഈടാക്കി. ഇഷ്യൂ ചെയ്യാത്ത ടിക്കറ്റിന്റെ കാൻസലേഷൻ/ക്ലർക്കേജ് ചാർജുകളും ഉൾപ്പെടുന്നതാണ് ഇതെന്ന് റെയിൽവേ വിശദീകരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.