Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവന്ദേഭാരതിൽ ടിക്കറ്റ്...

വന്ദേഭാരതിൽ ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥ; വേഗമേറിയ ഗതാഗത സംവിധാനങ്ങളുടെ കാര്യത്തിൽ കേരളം പിന്നിൽ -മുഖ്യമന്ത്രി

text_fields
bookmark_border
വന്ദേഭാരതിൽ ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥ; വേഗമേറിയ ഗതാഗത സംവിധാനങ്ങളുടെ കാര്യത്തിൽ കേരളം പിന്നിൽ -മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: യാത്രാസമയം ഏറ്റവും കൂടുതൽ വേണ്ടിവരുന്ന സംസ്ഥാനമാണ്‌ കേരളമെന്നും നമ്മുടെ ഗതാഗതസംവിധാനങ്ങളുടെ വേഗം ദേശീയ ശരാശരിയെ അപേക്ഷിച്ച്‌ 40 ശതമാനത്തോളം താഴെയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പലകാര്യങ്ങളിലും നാം മുന്നിലാണെങ്കിലും ഈ കാര്യത്തിൽ പിറകിലാണെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം നഗരസഭയുടെയും സ്‌മാർട്ട്‌സിറ്റി പദ്ധതിയുടെയും ഭാഗമായി പുറത്തിറക്കുന്ന 60 ഇലക്‌ട്രിക്‌ ബസുകളുടെ കെ.എസ്​.ആർ.ടി.സി സ്വിഫ്‌റ്റി​ന്‍റെ രണ്ട്‌ ഹൈബ്രിഡ്‌ ബസുകളുടെയും ഫ്ലാഗ്‌ ഓഫ്‌ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.നൂതനമായ ഗതാഗത സംവിധാനങ്ങൾ ആർക്കാണ്‌ വേണ്ടതെന്ന്‌ ചില കോണുകളിൽനിന്ന്‌ ചോദ്യങ്ങൾ ഉയരുന്ന കാലംകൂടിയാണിത്‌.

‘അതിന്‌ എത്രപേരാണ്‌ യാത്ര ചെയ്യുക, എന്തിനാണ്‌ അതിനായി പണം ചെലവഴിക്കുന്നത്‌’ എന്നെല്ലാം ചോദിക്കുന്നവരുമുണ്ട്​. അവ നടപ്പാക്കാൻ ശ്രമിക്കുമ്പോൾ ജനങ്ങൾക്കിടയിൽ എങ്ങനെയെല്ലാം പരിഭ്രാന്തിയുണ്ടാക്കാൻ കഴിയുമോ ആ ശ്രമങ്ങളെല്ലാം ഇക്കൂട്ടർ നടത്തുകയാണ്‌. കുറച്ചുമാസങ്ങൾക്ക്‌ മുമ്പാണ്‌ വന്ദേഭാരത്‌ ട്രെയിൻ കേരളത്തിൽ ഓടിത്തുടങ്ങിയത്‌. അതിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക്‌ എല്ലാവർക്കും ടിക്കറ്റ്‌ കിട്ടാത്ത അവസ്ഥയാണ്‌. അത്രയും ആളുകൾ വേഗമേറിയ സംവിധാനം ഉപയോഗിക്കുകയാണ്‌.

ആധുനിക സമൂഹങ്ങൾക്ക്‌ ഒഴിച്ചുകൂടാൻ കഴിയാത്തതാണ്‌ വേഗമേറിയ ഗതാഗത സംവിധാനങ്ങൾ. അതോടൊപ്പം ആ ഒരുക്കുന്ന കാര്യങ്ങൾ പരിസ്ഥിതി സൗഹൃദമാണെന്ന്‌ ഉറപ്പുവരുത്തുകയും വേണം. കേരളം അതിവേഗം നഗരവത്​കരിക്കപ്പെടുകയാണ്​. നവകേരള നഗരനയം നടപ്പാക്കുന്നതിനായി കമീഷൻ രൂപവത്​കരിക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്‌ നഗരങ്ങൾക്കായുള്ള മാസ്‌റ്റർ പ്ലാൻ തയാറാക്കുന്നതിന്‌ അന്താരാഷ്‌ട്രതലത്തിൽ ശ്രദ്ധേയരായവരുടെ സഹായം തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vande BharatPinrayi vijayan
News Summary - Ticket not available in Vandebharat; Kerala lags behind in terms of rapid transport systems - Chief Minister
Next Story