വേലിയേറ്റം തുടരുന്നു; പുറത്തിറങ്ങാനാവാതെ കുതിരകൂർകരി നിവാസികൾ
text_fieldsപള്ളുരുത്തി: മൂന്ന് ആഴ്ചയായി തുടരുന്ന വേലിയേറ്റം മൂലം കുതിരകൂർകരി ദീപ് നിവാസികളുടെ ജീവിതം ദുരിതപൂർണമായി. ചെല്ലാനം ഗ്രാമ പഞ്ചായത്തിൽ കൊച്ചി നഗരസഭയുമായി അതിർത്തി പങ്കുവെക്കുന്ന ചെറിയ ദ്വീപാണ് കുതിരകൂർകരി. 55 ഓളം കുടുംബങ്ങൾ കഴിയുന്ന ദീപിൽ വിദ്യാലയവും ദേവാലയവുമുണ്ടെങ്കിലും വേലിയേറ്റ വേളയിൽ പുറത്തിറങ്ങാനാവാത്ത അവസ്ഥയാണ്.
നാലുചുറ്റം കായലായതിനാൽ നാലുഭാഗത്തുനിന്നും കരയിലേക്ക് വെള്ളം കയറുകയാണ്. കരയുമായി ബന്ധിപ്പിക്കുന്ന ഏക പാത കളത്ര റോഡാണ് ഈ റോഡും വെള്ളം കയറി. വേലിയേറ്റത്തിൽ കയറുന്ന വെള്ളം നാല് മണിക്കൂറോളം കഴിഞ്ഞ് ഇറങ്ങുമ്പോഴാകട്ടെ ഊറി കൂടിയ ചളിശല്യം അതിലുമപ്പുറമാണ്. വെള്ളം അടുക്കളയിൽ കയറുന്നത് പാചകത്തിനും ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്.
വെള്ളം ഇറങ്ങിയാൽ വീട് വൃത്തിയാക്കുന്ന ജോലിയിലാണ് സ്ത്രീകൾ. ഉപ്പുവെള്ളം കയറി കിടക്കുന്നതിനാൽ വീടുകളുടെ ഭിത്തിയുടെ ഇഷ്ടികകൾ ദ്രവിക്കുന്നത് വീടുകളുടെ ബലക്ഷയത്തിന് കാരണമാകുകയാണ്. കായലിലെ എക്കൽ നീക്കം ചെയ്യാൻ നടപടികൾ ഇല്ലാത്തതാണ് ഇക്കുറി വേലിയേറ്റം ഇത്രയേറെ രൂക്ഷമാകാൻ ഇടയാക്കിയതെന്നാണ് ദ്വീപിലെ കാരണവൻമാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.