മീനങ്ങാടിയിൽ വീണ്ടും കടുവ; ഏഴ് ആടുകളെ കൊന്നു
text_fieldsമീനങ്ങാടി (വയനാട്): മീനങ്ങാടിയിൽ വീണ്ടും കടുവയുടെ ആക്രമണം. ഞായറാഴ്ച പുലർച്ചെ രണ്ടിടങ്ങളിലായി ഏഴ് ആടുകളെ കൊന്നു. കൊളഗപ്പാറ ചൂരി മലക്കുന്ന് തുരുത്തുമ്മേൽ മേഴ്‌സിയുടെ നാലു ആടുകളെയും ആവയൽ പുത്തൻപുരയിൽ സുരേന്ദ്രന്റെ മൂന്നു ആടുകളെയുമാണ് കടുവ കൊന്നത്.
ആക്രമിച്ചത് കടുവ തന്നെയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. മേഖലയിൽ വനംവകുപ്പ് തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. 12 വയസ്സ് പ്രായമുള്ള കടുവയാണ് പ്രദേശത്ത് എത്തിയതെന്നാണ് വനംവകുപ്പിന്‍റെ നിഗമനം. അഞ്ചു കൂടുകളും വിവിധയിടങ്ങളിൽ നിരീക്ഷണ കാമറകളും സ്ഥാപിച്ചിട്ടുണ്ട്.
മീനങ്ങാടി യൂക്കാലി കവലയിൽ ശനിയാഴ്ച മൂന്ന് ആടുകളെ കടുവ കൊന്നിരുന്നു. ഇതോടെ ഒരുമാസത്തിനിടെ പ്രദേശത്ത് കടുവയുടെ ആക്രമണത്തിനിരയാകുന്ന ആടുകളുടെ എണ്ണം 21 ആയി. സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.