വനം വകുപ്പ് വാച്ചറെ കടുവ ആക്രമിച്ചു
text_fieldsസുൽത്താൻ ബത്തേരി: വള്ളുവാടിയിലെ സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് വനം വകുപ്പ് വാച്ചറെ ക ടുവ ആക്രമിച്ചു. കടുവയുടെ സാന്നിധ്യമറിഞ്ഞ് പരിശോധിക്കാനെത്തിയ വാച്ചർ കരുണാകര ന് നേരെയാണ് ആക്രമണമുണ്ടായത്. ഒപ്പമുണ്ടായിരുന്നവർ കൈയിലുണ്ടായിരുന്ന വടികൊ ണ്ട് അടിച്ചോടിച്ചാണ് കരുണാകരനെ രക്ഷപ്പെടുത്തിയത്.
സംഭവത്തെ തുടർന്ന് റോഡിൽ ടയർ കൂട്ടിയിട്ട് കത്തിച്ച് പ്രതിഷേധിച്ച നാട്ടുകാർ സ്ഥലത്തെത്തിയ വനം വകുപ്പ് ജീവനക്കാരെയും തടഞ്ഞു.
ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും സ്ഥലത്തെത്തി വനം വകുപ്പുമായി ചർച്ച നടത്തി. ഇതിെൻറ അടിസ്ഥാനത്തിൽ കടുവയെ മയക്കുവെടി വെച്ചോ കൂടുപയോഗിച്ചോ പിടികൂടാൻ തീരുമാനിച്ചു. മയക്കുവെടിവെച്ച് പിടികൂടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് കൂട് സ്ഥാപിക്കുകയായിരുന്നു.
കടുവ സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിൽ നിലയുറപ്പിച്ചിരിക്കുകയാണ്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. കുറെ ദിവസങ്ങളായി കടുവ ഈ പ്രദേശത്ത് തമ്പടിച്ചിെട്ടന്ന് നാട്ടുകാർ പറഞ്ഞു. രണ്ടാഴ്ച മുമ്പ് പ്രദേശവാസിയുടെ ആടുകളെ കൊന്നിരുന്നു. ജനവാസ കേന്ദ്രത്തിൽനിന്ന് കടുവയെ വനം വകുപ്പ് കാട്ടിലേക്ക് തുരത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല.
കഴിഞ്ഞദിവസം രാത്രി പ്രദേശവാസിയായ കൃഷ്ണെൻറ വളർത്തുനായെ കടുവ പിടിച്ചതറിഞ്ഞ് പരിശോധിക്കാനായെത്തിയപ്പോഴാണ് വാച്ചർ കരുണാകരനെ ആക്രമിച്ചത്. ബേത്തരി താലൂക്കാശുപത്രിയിലെത്തിച്ച് കരുണാകരനെ വിദഗ്ധ ചികിത്സക്കായി കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.