Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയനാട്ടിൽ കടുവ കുഴിയിൽ...

വയനാട്ടിൽ കടുവ കുഴിയിൽ വീണു; മയക്കുവെടി വെച്ച് പിടികൂടി

text_fields
bookmark_border
tiger 18222
cancel

സുൽത്താൻ ബത്തേരി: കുപ്പാടി ഫോറസ്റ്റ് റെയ്ഞ്ചിലെ മന്ദംകൊല്ലിയിൽ സ്വകാര്യ വ്യക്തി കക്കൂസ് ടാങ്കിനായി കുഴിച്ച കുഴിയിൽ കടുവ വീണു. ഏകദേശം ആറു മാസം പ്രായമുള്ള കടുവയാണ് കുഴിയിൽ അകപ്പെട്ടത്. രാവിലെ നാട്ടുകാരാണ് കടുവയെ കണ്ടത്. തുടർന്ന് വനപാലകരെ വിവരം അറിയിക്കുകയായിരുന്നു.

ഫോറസ്റ്റ് അധികൃതരെത്തി കടുവയെ മയക്കുവെടി വെച്ച് പിടികൂടി. തള്ളക്കടുവ ഉൾപ്പെടെ സമീപത്ത് ഉണ്ടെന്ന നിഗമനത്തിൽ വനംവകുപ്പിൻ്റെ നേതൃത്വത്തിൽ തെരച്ചിൽ നടത്തുന്നുണ്ടെന്ന് ഡി.എഫ്.ഒ ഷജ്ന പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tiger
News Summary - Tiger cub falls into pit in Wayanad
Next Story