ആര്യങ്കാവിൽ കമ്പിവേലിയിൽ കുരുങ്ങി പുലി ചത്തു
text_fieldsപുനലൂർ/മലയാറ്റൂർ: കൊല്ലം ആര്യങ്കാവ് വനം റേഞ്ചിലെ ഇടപ്പാളയത്ത് സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിൽ സ്ഥാപിച്ച കമ്പിവേലിയിൽ അകപ്പെട്ട് പുലി ചത്തു. ഇടപ്പാളയം ആറുമുറിക്കട ഭാഗത്ത് വനത്തോട് ചേർന്ന റെയിൽവേ പുറമ്പോക്കിലെ കൃഷിയിടത്തിൽ ഞായറാഴ്ച രാവിലെ പത്തരയോടെയാണ് പുള്ളിപ്പുലി ചത്തത്. എറണാകുളം ജില്ലയിൽ കാലടി മലയാറ്റൂർ വനമേഖലയിൽനിന്ന് ജനവാസ കേന്ദ്രത്തിലിറങ്ങി വളർത്തുമൃഗങ്ങളെ കൊന്നുതിന്നുന്ന പുലി വനപാലകർ സ്ഥാപിച്ച കെണിയിൽ കുടുങ്ങി.
ആര്യങ്കാവിൽ ഷെമീർ എന്നയാളുടെ കൃഷിയിടത്തിലെ സംരക്ഷണവേലിയിലാണ് ആറു വയസ്സുള്ള പുലി കുടുങ്ങിയത്. കൃഷിയിടത്തോട് ചേർന്ന കട്ടിങ്ങിൽനിന്ന് താഴേക്ക് ചാടുമ്പോൾ പുലിയുടെ ഒരുകാൽ കമ്പിവലയിൽ കുരുങ്ങി. തുടർന്ന് കമ്പിവല തകർന്ന് താഴേക്ക് അപകടകരമായ നിലയിൽ വീണതിനാൽ പുലിക്ക് ഏഴുന്നേൽക്കാനായില്ല. രാവിലെ ആേറാടെ ഇതുവഴി ടാപ്പിങ്ങിന് പോയ തൊഴിലാളികളാണ് കമ്പിവലയിൽ പുലി കുടുങ്ങിക്കിടക്കുന്നത് കണ്ടത്. ഇവർ ഉടൻ ആര്യങ്കാവ് വനം റേഞ്ച് അധികൃതരെ വിവരമറിയിച്ചു. വനപാലകർ സ്ഥലത്തെത്തി വേലി അറുത്തുമാറ്റി പുലിയെ രക്ഷപ്പെടുത്താൻ പ്രാഥമിക നടപടികൾ സ്വീകരിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് മയക്കുവെടിവെച്ച് രക്ഷപ്പെടുത്താൻ പദ്ധതിയിട്ടുവെങ്കിലും അതിനുമുെമ്പ പുലി കെണിയിൽ കിടന്ന് ചാകുകയായിരുന്നു.
മലയാറ്റൂർ ഇല്ലിത്തോട് ഒന്നാം ബ്ലോക്കിൽ ദർശന ധ്യാനകേന്ദ്രത്തിനും മിനി ഇൻഡസ്ട്രിയൽ ഏരിയക്കും സമീപമുള്ള റബർ തോട്ടത്തിലാണ് കോടനാട് മൃഗശാലയിൽനിന്ന് കൊണ്ടുവന്ന ഇരുമ്പ്കൂട് െവച്ചിരുന്നത്. ഞായറാഴ്ച പുലർച്ച ഉച്ചത്തിലുള്ള മുരളൽ കേട്ടതിനെ തുടർന്ന് എത്തിയവരാണ് പുലി കുടുങ്ങിയ വിവരം വനപാലകരെ അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.