വാകേരിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവ ചത്തു
text_fieldsസുൽത്താൻ ബത്തേരി: സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലത്ത് റേഞ്ചില്‍ ഇരുളം ഫോറസ്റ്റ് സ്റ്റേഷന് കീഴില്‍ വാകേരിയിലെ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. സ്വകാര്യ തോട്ടത്തിലാണ് കടുവയുടെ ജഡം തിരച്ചിലിനിടയില്‍ കണ്ടെത്തിയത്. അഞ്ച് വയസുളള പെണ്‍ കടുവയാണ് ചത്തത്.
പിന്‍വശത്തെ കാലിന് പരിക്കേറ്റ് പഴുപ്പ് ശരീരത്തില്‍ ബാധിച്ചതോടൊപ്പം മറ്റസുഖങ്ങളും ഉണ്ടായിരുന്നതിനാലാണ് കടുവ ചത്തതെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം തുടര്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന് സൗത്ത് വയനാട് ഡി.എഫ്.ഒ ഷജ്‌ന കരീം വ്യക്തമാക്കി.
കടുവയെ രക്ഷിക്കാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നതായും കടുവ സംരക്ഷണ അതോറിറ്റി നിര്‍ദേശങ്ങള്‍ അനുസരിച്ച് പോസ്റ്റ്‌മോര്‍ട്ടം നടപടി തുടങ്ങുമെന്നും അവര്‍ വ്യക്തമാക്കി. വനത്തില്‍ കടുവകള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് കടുവയ്ക്ക് പരിക്കു പറ്റിയതെന്നാണ് നിഗമനം. വ്യാഴാഴ്ചയാണ് പിന്‍ കാലിന് ഗുരുതര പരിക്കേറ്റ കടുവയെ പ്രദേശവാസികള്‍ കണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.